എൻസിഇആർടി സിലബസ് പകുതിയാക്കും: മന്ത്രി
എൻസിഇആർടി സിലബസ് പകുതിയാക്കും: മന്ത്രി
Monday, February 26, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ഇ​ആ​ർ​ടി സി​ല​ബ​സ് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പ​കു​തി​യാ​ക്കി കു​റ​യ്ക്കു​മെ​ന്നു കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠി​ക്കാ​നു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കുപ​ഠി​ക്കാ​നു​ള്ള​ത്. ഇ​തു പ​കു​തി​യാ​യി കു​റ​യ്ക്കേ​ണ്ടത് ​അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മാ​ത്ര​മേ പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​മ​യം ക​ണ്ടെത്താ​ൻ കു​ട്ടി​ക​ൾ​ക്കാ​വൂ​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


ഇ​തി​നാ​യു​ള്ള ബി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രും. പ​രീ​ക്ഷ​ക​ളി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​ര​ബു​ദ്ധി​യും ല​ക്ഷ്യ​ബോ​ധ​വും ഇ​ല്ലാ​താ​കും. ക​ഴി​വു​ള്ള ഒ​രു ഭാ​വി​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​രെ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​രാ​ക്കേ​ണ്ട തു​ണ്ടെ ന്നും ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.