ആധാർ സുരക്ഷിതം
ആധാർ സുരക്ഷിതം
Friday, March 23, 2018 3:06 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​പ​ഞ്ചം നി​ല​നി​ൽ​ക്കു​വോ​ളം ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തി​രി​ച്ച​റി​യ​ൽ അ​ഥോ​റി​റ്റി​യാ​യ യു​ഐ​ഡി​എ​ഐ. അ​ല്ലെ​ങ്കി​ൽ ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ കം​പ്യൂ​ട്ട​ർ ഉപ​യോ​ഗി​ച്ചാ​ലും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ക്കാ​നാ​വി​ല്ലെന്ന് അഥോറിറ്റി അവകാശപ്പെട്ടു.

2048 ബിറ്റ് എ​ൻ​ക്രി​പ്ഷ​ൻ കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സെ​ർ​വ​ർ ഇ​ന്ത്യ​യി​ൽത്ത​ന്നെ​യാ​യ​തി​നാ​ൽ വി​ദേ​ശ ക​ന്പ​നി​ക​ൾ​ക്കുപോ​ലും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​വി​ല്ലെ​ന്നും സു​പ്രീംകോ​ട​തിയിൽ നടത്തിയ പ​വ​ർ പോ​യി​ന്‍റ് അവതരണത്തിൽ അ​ഥോ​റി​റ്റി സി​ഇ​ഒ അ​ജ​യ് ഭൂ​ഷ​ണ്‍ പാ​ണ്ഡേ പറഞ്ഞു. ആ​ധാ​റി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു മു​ന്പാ​കെ​യായിരുന്നു പ്ര​സ​ന്‍റേ​ഷ​ൻ. ആ​ധാ​റി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നുവേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് കോ​ട​തി ഇ​തി​ന് അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

ആ​ധാ​ർ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കുപോ​ലും കൈ​മാ​റി​യി​ട്ടി​ല്ല. 2048 ബിറ്റ് എ​ൻക്രിപ്ഷ​ൻ കീ ​ത​ക​ർ​ത്ത് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോർത്തുക അ​സാ​ധ്യ​മാ​ണ്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളൊന്നും ക​ഴി​ഞ്ഞ ഒ​ന്ന​രവ​ർ​ഷ​ത്തി​നി​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ണ്ഡെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബ​യോ​മെ​ട്രി​ക് വെരിഫിക്കേഷ നിൽ പരാജയപ്പെടുന്ന​തി​ന്‍റെ പേ​രി​ൽ ആ​നു​കൂല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ലേ​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്, അ​തി​നു കാ​ര​ണം സം​വി​ധാ​ന​ത്തി​ന്‍റെ മ​നോ​ഭാ​വ​മാ​ണെ​ന്നു സി​ഇ​ഒ മ​റു​പ​ടി ന​ൽ​കി. 49,000 സ്വ​കാ​ര്യ എ​ൻ​റോ​ൾ​മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​തും കോ​ട​തി ചോ​ദ്യം ചെ​യ്തു. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് കാ​ര​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ പ​രി​ഹാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


2048 ബി​റ്റ് എ​ൻ​ക്രി​പ്ഷ​ൻ

ഒ​രു സ​ന്ദേ​ശ​മോ വി​വ​ര​മോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ​വ​ർ​ക്കു മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഗൂ​ഢ​ഭാ​ഷ​യി​ലാ​ക്കു​ന്ന​താ​ണ് എ​ൻ​ക്രി​പ്ഷ​ൻ. എ​ൻ​ക്രി​പ്ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബി​റ്റ് കൂ​ടും​തോ​റും അ​തി​ന്‍റെ സ​ങ്കീ​ർ​ണ​ത വ​ർ​ധി​ക്കും. എ​ട്ട് ബിറ്റുകൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു ഗൂ​ഢ​ഭാ​ഷ​യി​ൽ പ​ത്തു​കോ​ടി വ്യ​ത്യ​സ്ത കോന്പിനേഷനുകൾ ഉ​ണ്ടാ​കാം. 2048 ബി​റ്റ് എ​ൻ​ക്രി​പ്ഷ​ൻ ആ​കു​ന്പോ​ൾ സാ​ധ്യ​മാ​കു​ന്ന വ്യ​ത്യ​സ്ത കോന്പിനേഷനുകളു​ടെ സം​ഖ്യ ല​ക്ഷം​കോ​ടി​യേ​ക്കാ​ൾ അ​ധി​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.