നരോദ പാട്യ കൂട്ടക്കൊലക്കേസ്: മായാ കോട്നാനിയെ വെറുതെ വിട്ടു
നരോദ പാട്യ കൂട്ടക്കൊലക്കേസ്:  മായാ കോട്നാനിയെ വെറുതെ വിട്ടു
Saturday, April 21, 2018 1:50 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2002ലെ ​​​​ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ടെ ന​​​​രോ​​​​ദ പാ​​​​ട്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രെ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി നേ​​​​താ​​​​വും മു​​​​ൻ ഗു​​​​ജ​​​​റാ​​​​ത്ത് മ​​​​ന്ത്രി​​​​യു​​​​മാ​​​​യ മാ​​​​യാ കോ​​​​ട്നാ​​​​നി​​​​യെ ഗു​​​​ജ​​​​റാ​​​​ത്ത് ഹൈ​​​​ക്കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു.

28 വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നാ​​​​യി​​​​രു​​​​ന്നു കോ​​​​ട്നാ​​​​നി​​​​യെ ശി​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ലാ​​​​ണു കോ​​​​ട്നാ​​​​നി​​​​യെ വെ​​​​റു​​​​തെ വി​​​​ട്ട​​​​ത്. ഇ​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ ജാ​​​​മ്യ​​​​ത്തി​​​​ലാ​​​​ണ്.
2002 ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ന​​​​രോ​​​​ദ​​​​ പാ​​​​ട്യ​​​​യി​​​​ൽ 97 പേ​​​​രെ​​​​യാ​​​​ണു കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത​​​​ത്.


അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​സി​​​​ൽ ജ​​​​യി​​​​ൽ​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ബ​​​​ജ്‌​​​​രം​​​​ഗ് ദ​​​​ൾ നേ​​​​താ​​​​വ് ബാ​​​​ബു ബ​​​​ജ്‌​​​​രം​​​​ഗി​​​​യു​​​​ടെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു. ബ​​ജ്‌​​രം​​ഗി​​യ​​ട​​ക്കം 13 പേ​​രു​​ടെ ശി​​ക്ഷ ശ​​രി​​വ​​ച്ച ഹൈ​​ക്കോ​​ട​​തി 18 പേ​​രെ വി​​ട്ട​​യ​​ച്ചു. കേ​​സി​​ൽ 32 പേ​​രെ​​യാ​​യി​​രു​​ന്നു വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​നി​​​​താ-​​​​ശി​​​​ശു​​​​ക്ഷേ​​​​മ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട്നാ​​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.