തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക അ​റ​സ്റ്റ്; ഇ​ന്നു ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദ്
തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക അ​റ​സ്റ്റ്; ഇ​ന്നു ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദ്
Friday, May 25, 2018 1:00 AM IST
സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​ള്ള ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം തു​​ട​​രു​​ന്നു. സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു ​നേ​​​രേയു​​​ണ്ടാ​​​യ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പിൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​കയാണ്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​ ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് പാ​​​തി​​​രാ​​​ത്രി വീ​​​ടു​​​ക​​​യ​​​റി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വെ​​​ടി​​​വ​​​യ്പ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ് തൂ​​​ത്തു​​​ക്കു​​​ടി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ കാ​​​ണാ​​​നെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ളെ​​​യും ഇന്നലെ കൂ​​​ട്ട​​​ത്തോ​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചെ​​​റി​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു​​​മി​​​ട​​​യാ​​​ക്കി. കൂ​​​ടാ​​​തെ ക​​​റു​​​ത്ത ടീ ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ചു ന​​​ഗ​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലോ കാ​​​ൽ​​​ന​​​ട​​​യാ​​​യോ സ​​​ഞ്ച​​​രി​​​ച്ച​​​വ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ​​​മ​​​ര​​​ത്തി​​നു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​വ​​​രാ​​​ണു ക​​​റു​​​ത്ത ടീ ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ച​​​തെ​​​ന്ന വാ​​​ദ​​​മാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റേ​​​ത്. എ​​​ന്നാ​​​ൽ, സ​​​മ​​​ര​​​വു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​ത്ത നി​​​ര​​​വ​​​ധി​​​പേരെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 300ൽ ​​​അ​​​ധി​​​കം ആ​​​ളു​​​ക​​​ളെ ഇ​​​പ്പോ​​​ൾ കാ​​ണാ​​നി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ടെ​​​ന്നു​​​മാ​​​ണു സ​​​മ​​​ര​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യൊ​​​ന്നും ന​​​ൽ​​​കു​​​ന്നി​​​ല്ല. നി​​​രോ​​​ധ​​​നാ​​​ജ്ഞ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ന​​​ലെ​​​യും തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ വ്യാ​​​പ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല. ശ​​​ക്ത​​​മാ​​​യ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹം ന​​​ഗ​​​ര​​​ത്തി​​​ലു​​​ട​​​നീ​​​ളം ദൃ​​​ശ്യ​​​മാ​​​ണ്.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നോ​​​ടെ പു​​​തി​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം ചെ​​​റി​​​യ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്തു. വ​​​ൻ പോ​​​ലീ​​​സ് സം​​​ഘം ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യാ​​​ണു രം​​​ഗം ശാ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കു മു​​​ന്നി​​​ൽ ശ​​​ക്ത​​​മാ​​​യ പോ​​​ലീ​​​സ് കാ​​​വ​​​ൽ തു​​​ട​​​രുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഫാ​​​ക്ട​​​റി​​​യി​​​ലേ​​​ക്കു​​​ള്ള വൈ​​​ദ്യു​​​തി ബ​​​ന്ധം ഇ​​​ന്ന​​​ലെ വി​​​ച്ഛേ​​​ദി​​​ച്ചു.

തൂ​​​ത്തു​​​ക്കു​​​ടി അ​​​ണ്ണാ ന​​​ഗ​​​റി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പോ​​​ലീ​​​സ് റെ​​യ്ഡ് ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്കു നാ​​​ട്ടു​​​കാ​​​ർ ക​​​ല്ലേ​​​റു ന​​​ട​​​ത്തി​​​യെ​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് പു​​​ല​​​ർ​​​ച്ചെ വീ​​​ടു​​​ക​​​ൾ ക​​​യ​​​റി ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തു​​​ക​​​യും പു​​​രു​​​ഷ​​ന്മാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്.സമൂഹമാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ തൂ​​​ത്തു​​​ക്കു​​​ടി, ക​​​ന്യാ​​​കു​​​മാ​​​രി, തി​​​രു​​​ന​​​ൽ​​​വേ​​​ലി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേവനം നിർത്തിവച്ചു.

ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളാ​​​ണ് ഇ​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ക്ര​​മ​​​ണം ന​​​ട​​​ക്കുമെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ള​​​ള​​​തി​​​നാ​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷാസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തൂത്തുക്കുടിയിൽനിന്നു തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.