കേരളത്തിനുള്ള കേന്ദ്രസഹായം: രാഹുലിനെതിരേ കേന്ദ്രമന്ത്രി റിജിജു
കേരളത്തിനുള്ള കേന്ദ്രസഹായം: രാഹുലിനെതിരേ കേന്ദ്രമന്ത്രി റിജിജു
Monday, August 20, 2018 12:35 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട കേ​ര​ള​ത്തി​നു​ള്ള കേ​ന്ദ്ര ധ​ന​സ​ഹാ​യ​ത്തെ​ച്ചൊ​ല്ലി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വും ത​മ്മി​ൽ ട്വി​റ്റ​റി​ൽ വാ​ക്കേ​റ്റം.

ദു​ര​ന്തസ​മ​യ​ത്തു രാ​ഷ്‌​ട്രീ​യം പ​റ​യ​രു​തെ​ന്നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു. ദു​ര​ന്തം നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന് കേ​ന്ദ്രം അ​നു​വ​ദി​ച്ച 500 കോ​ടി രൂ​പ പോ​രെ​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ഴി​ഞ്ഞ​ ദി​വ​സ​ത്തെ ട്വീ​റ്റി​നെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു റി​ജി​ജു​വി​ന്‍റെ മ​റു​പ​ടി.

ദു​ര​ന്ത​സ​മ​യ​ത്ത് ന​മ്മ​ളെ​ല്ലാം ഒ​ന്നാ​ണ്. രാ​ഷ്‌​ട്രീ​യം ഒ​ഴി​വാ​ക്ക​ണം. കേ​ര​ള സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം നൂ​റു​ക​ണ​ക്കി​ന് ര​ക്ഷാ​ടീ​മു​ക​ളും 90 എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ, 500 മോ​ട്ടോ​ർ ബോ​ട്ടു​ക​ൾ, എ​ൻ​ഡി​ആ​ർ​എ​ഫ്, ആ​ർ​മി, നേ​വി, പാ​രാ​മി​ലി​ട്ട​റി സേ​ന​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത വ​ൻ ര​ക്ഷാ -ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഇ​തു​പോ​ലു​ള്ള ട്വീ​റ്റു​ക​ൾ വേ​ദ​നാ​ജ​ന​ക​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ തു​ട​ക്കം മു​ത​ൽ ത​ന്നെ ഞ​ങ്ങ​ൾ എ​ല്ലാ​ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ര​ക്ഷാ, ദു​രി​താ​ശ്വാ​സ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യം. പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ സാ​ന്പ​ത്തി​ക പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നും കി​ര​ണ്‍ റി​ജി​ജു ട്വീ​റ്റ് ചെ​യ്തു.


കേ​ര​ള​ത്തി​ന് ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്ര​സ​ഹാ​യം 500 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പിച്ച​തു ന​ല്ല കാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ൽ, അ​ത് പ​ര്യാ​പ്ത​മ​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്. പ്ര​ള​യം ദേ​ശീ​യദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​ക​രു​തെ​ന്നും രാ​ഹു​ൽ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.