റഷ്യൻ വ്യോമാക്രമണം: സിറിയയിൽ 60 മരണം
റഷ്യൻ വ്യോമാക്രമണം: സിറിയയിൽ 60 മരണം
Tuesday, May 31, 2016 11:48 AM IST
ഡമാസ്കസ്: അൽക്വയ്ദയുമായി ബന്ധമുള്ള അൽനുസ്റാ മുന്നണിയുടെ നിയന്ത്രണത്തിലുള്ള സിറിയ ൻ നഗരമായ ഇഡ്ലിബിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 60 സിവിലിയന്മാർ കൊല്ലപ്പെട്ടതായി തുർക്കി വിദേശമന്ത്രാലയം അറിയി ച്ചു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.

എന്നാൽ 23 പേരാണു മരിച്ചതെ ന്നും ഇതിൽ ഏഴു കുട്ടികളും ഉണ്ടെ ന്നും ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇഡ്ലിബ് ആശുപത്രിക്കു കനത്ത നാശമുണ്ടാ യി. ആശുപത്രിയിലും ഒരു പാർക്കി ലും ബോംബുകൾ വീണെന്നു സിറിയൻ ഒബ്സർവേറ്ററി മേധാവി റമി അബ്ദുൾ റഹ്മാൻ പറഞ്ഞു. ഇതിനുമുമ്പും ഇഡ്ലിബിൽ ഒറ്റപ്പെട്ട ആക്രമണം നടന്നിട്ടുണ്ടെങ്കിലും നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ട ശക്‌തമായ ആക്രമണം ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതേസമയം, ഇഡ്ലിബിൽ റഷ്യ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നു റഷ്യൻ വിദേശമന്ത്രാലയ വക്‌താവ് ഇഗോർ കൊനാഷെൻകോവ് വ്യക്‌തമാക്കി. സിറിയൻ ഒബ്സർവേറ്ററി പതിവുപോലെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സിറിയയിൽ റഷ്യയും അമേരിക്കയും മുൻകൈയെടുത്തു നടപ്പാക്കിയ വെടിനിർത്തലിന്റെ പരിധിയിൽ അൽനുസ്റ മുന്നണിയും ഐഎസും വരില്ല. പ്രസ്തുത ഭീകരഗ്രൂപ്പുകളെ ലക്ഷ്യമിട്ട് അമേരിക്കയും റഷ്യയും സിറിയയും വ്യോമാക്രമണം നടത്തുന്നുണ്ട്.

അൽനുസ്റയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് മറ്റു വിമതഗ്രൂപ്പുകളോട് നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് അസാദിനെതിരേ 2011ൽ വിമതർ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെ സിറിയയിൽ 2,80,000 പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.