ലോകത്തിന്റെ നൊമ്പരമായി വീണ്ടും ഒരു കുരുന്ന്
ലോകത്തിന്റെ നൊമ്പരമായി വീണ്ടും ഒരു കുരുന്ന്
Tuesday, May 31, 2016 11:48 AM IST
ബെർലിൻ: സമുദ്രതീരത്തടിഞ്ഞ മൂന്നുവയസുള്ള സിറിയൻ അഭയാർഥി അയ്ലൻ കുർദിയുടെ മൃതദേഹം ലോകത്തിന്റെ കണ്ണീരായി മാറിയിട്ട് ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ, സമാന സ്വഭാവമുള്ള സംഭവം ആവർത്തിക്കുന്നു.

വെള്ളിയാഴ്ച മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ടുമുങ്ങി മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്ന ചിത്രം ജർമനിയിലെ സർക്കാരേതര സംഘടനയായ സീവാച്ച് പ്രസിദ്ധീകരണത്തിനു നൽകി. അഭയാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്നതിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്.


ലിബിയൻ തീരത്ത് ബോട്ട് തകർന്നു മരിച്ച 350 അഭയാർഥികളിൽപെട്ടതാണ് ഈ കുട്ടിയെന്നു സംഘടന അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച മൊത്തം 900 അഭയാർഥികൾ കടലിൽ മുങ്ങിമരിച്ചു. ചുണ്ടുകൾ നീലനിറത്തിലായി കണ്ണുകൾ അടഞ്ഞ നിലയിലാണ് കുട്ടിയുടെ ചിത്രം.

അഭയാർഥി മരണങ്ങൾ തടയുന്നതിനു യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.