ചൈന എതിർത്തു; ഇന്ത്യക്ക് എൻഎസ്ജി അംഗത്വം ലഭിച്ചില്ല
Friday, June 24, 2016 12:37 PM IST
സീയൂൾ: ചൈനയുടെയും മറ്റ് ഒമ്പതു രാജ്യങ്ങളുടെയും എതിർപ്പിനെത്തുടർന്ന് ഇന്ത്യക്ക് ആണവദാതാക്കളുടെ സംഘത്തിൽ അംഗത്വം ലഭിച്ചില്ല. ഇന്നലെ ദക്ഷിണകൊറിയയിലെ സീയൂളിൽ രണ്ടാമത്തെ പ്ലീനറി സമ്മേളനം തീരുമാനമെടുക്കാതെ അവസാനിച്ചു. എന്നാൽ 38 രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ നൽകി. അണ്വായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യയെ അംഗമാക്കിയാൽ സംഘത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകുമെന്നതായിരുന്നു ചൈനയുടെ നിലപാട്.


എന്നാൽ പാക്കിസ്‌ഥാനെ അനുകൂലിക്കുന്ന ചൈനയ്ക്ക് ഇന്ത്യ അംഗമാകുന്നത് എങ്ങനെയും ചെറുക്കുകയെന്നതായിരുന്നു സമീപനം. കഴിഞ്ഞദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി താഷ്കെന്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അത് സീയുളിൽ ഗുണംചെയ്തില്ല.ന്യൂസിലൻഡ്, അയർലൻഡ്, ബ്രസീൽ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ് ക്കെതിരെ രംഗത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.