മുംബൈ ഭീകരാക്രമണം: ഇന്ത്യ കൂടുതൽ തെളിവു നൽകണമെന്നു പാക്കിസ്‌ഥാൻ
മുംബൈ ഭീകരാക്രമണം: ഇന്ത്യ കൂടുതൽ തെളിവു നൽകണമെന്നു പാക്കിസ്‌ഥാൻ
Thursday, June 30, 2016 12:02 PM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ ഇന്ത്യ കൂടുതൽ തെളിവുകൾ നൽകണമെന്നു പാക്കിസ്‌ഥാൻ ആവശ്യപ്പെട്ടു. ലഷ്കർ നേതാവ് സക്കിയുർ റഹ്്മാൻ ലഖ്വി ഉൾപ്പെടെ ഏഴുപേർക്കെതിരേ പാക് കോടതിയിൽ കേസ് നടന്നുവരികയാണ്.

കൂടുതൽ തെളിവു ചോദിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിക്കു കത്തയച്ചെന്നും മറുപടി പ്രതീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്‌താവ് നഫീസ് സഖറിയ പറഞ്ഞു.ആവശ്യമായ തെളിവുകൾ നൽകിയിട്ടുണ്ടെന്നും എത്രയുംവേഗം കേസ് വിചാരണ പൂർത്തിയാക്കണമെന്നും ഇന്ത്യ നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.


2008ലാണ് ലഖ്വി ഉൾപ്പെടെയുള്ളവരെ പാക് പോലീസ് അറസ്റ്റു ചെയ്തത്. ഒരുവർഷം മുമ്പു ജാമ്യത്തിലിറങ്ങിയ ലഖ്വി അജ്‌ഞാത കേന്ദ്രത്തിലാണ്.മറ്റ് ആറുപേർ അതീവസുരക്ഷയുള്ള അദിയാല ജയിലിലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.