ഓക്സിജനു പകരം ചിരിവാതകം നൽകി, നവജാതശിശു മരിച്ചു
Tuesday, July 26, 2016 12:31 PM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രാണവായുവിനു പകരം ചിരിവാതകമെന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് നൽകിയതിനെത്തുടർന്നു നവജാത ശിശു മരിച്ചു.

ആശുപത്രിയിൽ ഓക്സിജനും നൈട്രസ് ഓക്സൈഡിനുമായി രണ്ടു പൈപ്പുലൈനുകൾ സ്‌ഥാപിച്ചിരുന്നു. ഓക്സിജൻ കൊടുക്കുന്നതിനു പകരം ചിരിവാതകം കുഞ്ഞിനു കൊടുത്തതാണ് അപകടത്തിനു കാരണം. അകാരണമായി പെട്ടെന്നു കുഞ്ഞു മരിച്ചതിനെത്തുടർന്ന് സംശയം തോന്നി ഒരു ഡോക്ടർ പരിശോധിച്ചപ്പോഴാണ് വാതകം മാറിപ്പോയെന്നു മനസിലായത്.


സംഭവത്തിൽ ന്യൂ സൗത്ത്്വെയിൽസ് ആരോഗ്യമന്ത്രി ജിലിയൻ സ്കിന്നർ അഗാധമായ ദുഖം രേഖപ്പെടുത്തി. അന്വേഷണത്തിന് ഉത്തരവിട്ടെന്നും അവർ അറിയിച്ചു. വാതകപൈപ്പ് ലൈനുകളിൽ പരിശോധന നടത്തി ബന്ധപ്പെട്ട ഗ്യാസ്കമ്പനികൾ സർട്ടിഫിക്കറ്റ് നൽകിയിരുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സ്കിന്നറുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ അവർ രാജിക്കു വിസമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.