ബെൽജിയത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹോദരങ്ങൾ പിടിയിൽ
ബെൽജിയത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹോദരങ്ങൾ പിടിയിൽ
Saturday, July 30, 2016 11:01 AM IST
ബ്രസൽസ്: ബെൽജിയത്തിൽ വ്യാപക ആക്രമണങ്ങൾക്കു പദ്ധതിയിട്ട സഹോദരങ്ങളെ ഫ്രഞ്ച് സംസാരിക്കുന്നവർ ഒരുമിച്ചു താമസിക്കുന്ന മോൻസ്, ലീഷ് പ്രദേശങ്ങളിൽനിന്നു പോലീസ് പിടികൂടി. നൂറുദീൻ, ഹംസ എന്നിവരാണ് പിടിയിലായത്.

എന്നാൽ, മാർച്ചിൽ ബ്രസൽസിൽ നടന്ന ആക്രമണവുമായി ഇവർക്കു ബന്ധമൊന്നുമില്ലെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ പറഞ്ഞു. ആയുധങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. മാർച്ച് 22ന് വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും യൂറോപ്യൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിലുമായി നടന്ന ആക്രമണങ്ങളിൽ 32 പേരാണു മരിച്ചത്.


ജൂലൈ 14നു ഫ്രാൻസിന്റെ ദേശീയ ആഘോഷമായ ബാസ്റ്റിൽ ദിനത്തിലുണ്ടായ ട്രക്ക് ദുരന്തത്തിൽ 84 പേരാണു മരിച്ചത്. ഇതേത്തുടർന്ന് ബെൽജിയത്തിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.