മ്യാൻമറിലും ഭൂകമ്പം: 60 പഗോഡകൾ തകർന്നു
മ്യാൻമറിലും ഭൂകമ്പം: 60 പഗോഡകൾ തകർന്നു
Wednesday, August 24, 2016 11:44 AM IST
യാംഗോൺ: സെൻട്രൽ മ്യാൻമറിൽ (ബർമ)ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ പുരാതന ബഗാൻ നഗരത്തിലെ 60 പഗോഡകൾക്ക് (ബുദ്ധക്ഷേത്രം) നാശനഷ്‌ടം നേരിട്ടു. മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.

റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽനിന്ന് 84 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തായ്ലൻഡ്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കോൽക്കത്തയിൽ സെക്രട്ടേറിയറ്റ് മന്ദിരത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.


മ്യാൻമറിന്റെ പുരാതന തലസ്‌ഥാനമായ ബഗാൻ ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. ഇവിടെ 2500ൽ അധികം ബുദ്ധസ്മാരകങ്ങളുണ്ട്. എട്ടു പഗോഡകൾ നിലംപൊത്തി. മ്യാൻമറിലെ പ്രധാന നഗരങ്ങളിലൊന്നായ യാങ്കോണിലും കെട്ടിടങ്ങൾക്കു കുലുക്കമനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.