കാഷ്മീർ തർക്കപ്രദേശമെന്നു പാക്കിസ്‌ഥാൻ
കാഷ്മീർ തർക്കപ്രദേശമെന്നു  പാക്കിസ്‌ഥാൻ
Tuesday, September 27, 2016 12:18 PM IST
യുണെറ്റഡ് നേഷൻസ്: കാഷ്മീർ വിഷയത്തിൽ യുഎൻ ജനറൽ അംബ്ലിയിൽ ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്‌തമാക്കിയതിനു മറുപടിയുമായി പാക്കിസ്‌ഥാൻ. കാഷ്മീർ സ്വപ്നം കാണേണ്ടെന്നു സുഷമ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കാഷ്മീർ തർക്ക ഭൂമിയാണെന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.

കാഷ്മീർ ഇന്ത്യയുടെ ഭാഗമല്ല, കാഷ്മീർതർക്ക പ്രദേശമാണ്. യുഎൻ സുരക്ഷാ സമിതിയിലുള്ള നിരവധി പ്രമേയങ്ങളുടെ അടിസ്‌ഥാനത്തിൽ കാഷ്മീരിന്റെ അന്തിമനില ഇതുവരെയും തീരുമാനിച്ചിട്ടില്ല– മലീഹ ലോധി വ്യക്‌തമാക്കി. ഇന്ത്യയുടെ വിദേശകാര്യമന്ത്രി നടത്തിയ പ്രസ്താവന പാക് പ്രതിനിധി കേട്ടില്ലേയെന്നു മലീഹയ്ക്കു മറുപടിയായി യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഈനം ഗംഭീർ പറഞ്ഞു. ജമ്മു കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു മന്ത്രി സുഷമ വ്യക്‌തവും കൃത്യവുമായി പറഞ്ഞതാണെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.