ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടില്ലെന്നു പാക്കിസ്‌ഥാൻ
ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടില്ലെന്നു പാക്കിസ്‌ഥാൻ
Thursday, September 29, 2016 12:28 PM IST
ഇസ്ലാമാബാദ്: പാക്സൈന്യം നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പാക് അധിനിവേശ കാഷ്മീരിൽ കടന്നുകയറി മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്‌ഥാൻ. അതിർത്തിയിലെ ഏതുസാഹചര്യം നേരിടാനും എന്തിനും മറുപടി നല്കാനും തയാറാണെന്നും പാക്കിസ്‌ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിയന്ത്രണരേഖ മറികടന്ന് പാക് അധിനിവേശ കാഷ്മീരിൽ ആക്രമണം നടത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം അടിസ്‌ഥാനരഹിതമാണ്. അതിർത്തിയിൽ വെടിനിർത്തൽ കരാർ അടിക്കടി ലംഘിക്കുന്നത് ഇന്ത്യയാണ്. മാധ്യമങ്ങിലൂടെ തെറ്റായ വിവരങ്ങളാണ് ഇന്ത്യൻ സൈന്യം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മേഖലയിലെ സംഘർഷം വർധിക്കുകയാണു ചെയ്യുന്നത്. കാഷ്മീരിൽ മൃഗീയതയും യുദ്ധക്കുറ്റവുമാണ് ഇന്ത്യ ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.


ജമ്മു കാഷ്മീരിലെ സംഘർഷം വഴിതിരിച്ചു വിടാൻ നിയന്ത്രണരേഖയിൽ ഇന്ത്യ പ്രശ്നങ്ങൾ സൃഷ്‌ടിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തെയും ഇന്ത്യൻ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. ഇന്ത്യയുടെ ഒത്താശയോടെ പാക് മണ്ണിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കു മറുപടി ലഭിക്കുകതന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.