14 ഇന്ത്യൻ സൈനികരെ വധിച്ചെന്നു പാക്കിസ്‌ഥാൻ, ഇന്ത്യ നിഷേധിച്ചു
Thursday, September 29, 2016 12:29 PM IST
ഇസ്ലാമാബാദ്: ഇന്ത്യൻ ആക്രമണത്തിനിടെ 14 ഇന്ത്യൻ സൈനികരെ വധിച്ചതായും ഒരു സൈനികനെ പിടികൂടിയതായും പാക്കിസ്‌ഥാൻ അവകാശപ്പെട്ടു. ഇന്ത്യ ഇതു തള്ളി. ചന്ദു ബാബുലാൽ ചൗഹാൻ എന്ന ഇന്ത്യൻ സൈനികൻ അശ്രദ്ധമായി നിയന്ത്രണരേഖയുടെ മറുഭാഗത്തേക്കു പോയെന്നും ഇക്കാര്യം പാക്കിസ്‌ഥാനെ അറിയിച്ചുവെന്നും ഇന്ത്യൻ സൈന്യം വ്യക്‌തമാക്കി. ഇന്ത്യൻ സൈനികനെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നും കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ നിയന്ത്രണരേഖയിൽ കിടക്കുകയാണെന്നും പാക്കിസ്‌ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.