123 ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തി
123 ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തി
Saturday, October 1, 2016 11:41 AM IST
നിയാമി: ഛാഡും നൈജറും ചേർന്ന് ജൂലൈയിൽ ആരംഭിച്ച സംയുക്‌ത സൈനിക നടപടിയിൽ ഇതിനകം 123 ബോക്കോ ഹറാം ഭീകരർ കൊല്ലപ്പെട്ടെന്നു നൈജർ പ്രതിരോധമന്ത്രാലയം അറിയിച്ചു. പോരാട്ടത്തിൽ 14 സൈനികർ കൊല്ലപ്പെടുകയും 39 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് പ്രതിരോധ മന്ത്രാലയ വക്‌താവ് കേണൽ മുസ്തഫ ലെഡ്രു പറഞ്ഞു.

നൈജീരിയ, കാമറൂൺ, നൈജർ, ഛാഡ് എന്നീ രാജ്യങ്ങളുടെ സംഗമസ്‌ഥാനമായ ലേക് ഛാഡ് മേഖലയിൽ ഇസ്ലാമിക് കാലിഫേറ്റ് സ്‌ഥാപിക്കുകയാണു ബോക്കോഹറാമിന്റെ ആത്യന്തിക ലക്ഷ്യം. ഇതിനിടെ ബോക്കോഹറാമിൽനിന്ന് നാലു പട്ടണങ്ങൾ നൈജീരിയൻ സൈന്യം പിടിച്ചെടുത്തെന്നും ലെഡ്രു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.