പാക് ആണവഭീഷണിക്ക് എതിരേ അമേരിക്ക
പാക് ആണവഭീഷണിക്ക് എതിരേ അമേരിക്ക
Saturday, October 1, 2016 11:41 AM IST
വാഷിംഗ്ടൺ: പാക് അധീന കാഷ്മീരിലെ ഭീകരാക്രമണ കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ ആക്രമണത്തിന് ആണവായുധത്തിലൂടെ മറുപടി നൽകുമെന്ന പാക്കിസ്‌ഥാന്റെ ഭീഷണിക്കെതിരേ അമേരിക്ക.

യുദ്ധം പ്രഖ്യാപിച്ചാൽ ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണി വിലപ്പോവില്ലെന്ന് അമേരിക്കൻ പ്രതിരോധമന്ത്രാലയ വക്‌താവ് അറിയിച്ചു. ആണവാ യുധം ഷോകേയ്സിൽ വയ്ക്കാനല്ല നിർമിച്ചത്. സാഹചര്യം വ ന്നാൽ പ്രയോഗിക്കാനാണെന്നാണ് ഖ്വാജ പറഞ്ഞത്. ഇതു നിരുത്തരവാദപരമായ പ്രസ്താവനയാണെന്നാണ് ഒബാമ ഭരണകൂടം ആദ്യം പ്രതികരിച്ചത്. പിന്നീടു നിലപാടു കടുപ്പിക്കുകയായിരുന്നു. അമേരിക്കയുടെ മുന്നറിയിപ്പിനെതിരേ പാക്കിസ്‌ഥാൻ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.