യുഎസിലെ ജനാധിപത്യത്തിനു ട്രംപ് ഭീഷണി: ഹില്ലരി
യുഎസിലെ ജനാധിപത്യത്തിനു ട്രംപ് ഭീഷണി: ഹില്ലരി
Saturday, October 22, 2016 11:46 AM IST
ഒഹായോ:പ്രസിഡന്റുതെരഞ്ഞെടുപ്പിലെ ഫലം അംഗീകരിക്കില്ലെന്നു പറയുന്ന യുഎസിലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് രാജ്യത്തെ ജനാധിപത്യത്തിനു ഭീഷണിയായണെന്ന് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ.

പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്ന മറ്റൊരു സ്‌ഥാനാർഥിയും ചെയ്യാത്തതാണ് ബുധനാഴ്ച രാത്രിയിലെ സംവാദത്തിൽ ട്രംപ് ചെയ്തത്.

ഫലം അഗീകരിക്കുമെന്നു പറയാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതുവഴി അദ്ദേഹം നമ്മുടെ ജനാധിപത്യത്തിനു ഭീഷണിയാവുകയാണെന്നും ഒഹായോയിൽ ഒരു റാലിയിൽ ഹില്ലരി പറഞ്ഞു. ഹില്ലരിയുടെ ഈ വാക്കുകൾക്കുപിന്നാലെ ട്രംപിനെ വോട്ടർമാർ കൂക്കിവിളിച്ചു.


തെരഞ്ഞെടുപ്പിൽ താൻ ജയിക്കുന്ന പക്ഷം പ്രസ്തുത ഫലം അംഗീകരിക്കാമെന്നാണ് ട്രംപിന്റെ നിലപാട്. ഒഹായോയിലെ ഡെലാവെയറിൽ റിപ്പബ്ളിക്കൻ പാർട്ടിക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ലാസ്വേഗസിലെ ടിവി സംവാദത്തിൽ തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുമോ എന്നു വ്യക്‌തമാക്കാൻ ട്രംപ് വിസമ്മതിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.