സിസ്റ്റർ ഫാബിയ കട്ടക്കയം സുപ്പീരിയർ ജനറൽ
സിസ്റ്റർ ഫാബിയ കട്ടക്കയം സുപ്പീരിയർ ജനറൽ
Sunday, October 23, 2016 11:35 AM IST
റോം: ആഗോള സന്ന്യാസിനിസഭയായ ബ്രിജിറ്റൈൻ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറാളായി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത അങ്ങാടിക്കടവ് സ്വദേശിനി സിസ്റ്റർ ഫാബിയ കട്ടക്കയം തെരഞ്ഞെടുക്കപ്പെട്ടു. റോമിലെ സഭാ ആസ്‌ഥാനത്ത് ഇന്നലെ നടന്ന ജനറൽ കൗൺസിലിലാണു തെരഞ്ഞെടുപ്പു നടന്നത്. ആദ്യമായിട്ടാണ് ഈ സ്‌ഥാനത്തേക്ക് ഒരു ഇന്ത്യക്കാരി നിയമിതയാകുന്ന

ത്. അങ്ങാടിക്കടവിലെ കട്ടക്കയം ചാണ്ടി–പരേതയായ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ ഫാബിയ. 1911ൽ വിശുദ്ധ എലിസബത്ത് ഹെസ്സെൽബ്ലാഡ് സ്‌ഥാപിച്ച ബ്രിജിറ്റൈൻ സന്ന്യാസിനിസഭയ്ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺവന്റുകളുണ്ട്.


കേരളത്തിലെ പരിയാരം, കോഴിക്കോട് മേരികുന്ന്, കളമശേരി, തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേതുൾപ്പെടെ ഇന്ത്യയിൽ വിവിധ സംസ്‌ഥാനങ്ങളിലായി 21 കോൺവന്റുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.