ഹെയ്തിയിൽ 174 തടവുകാർ ജയിൽ ചാടി
ഹെയ്തിയിൽ 174 തടവുകാർ ജയിൽ ചാടി
Sunday, October 23, 2016 11:35 AM IST
ആർക്കെയ്: ഹെയ്തിയിൽ കൂട്ട ജയിൽച്ചാട്ടം. വടക്കൻ പ്രവശ്യയിലെ ആർക്കെയ് ജയിലിൽനിന്നാണ് തടവുപുള്ളികൾ കൂട്ടമായി രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജയിലിലെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥനെ തടവുപുള്ളികൾ വെടിവച്ചുകൊന്നു.

രക്ഷപ്പെട്ടവരെ കണ്ടെത്താനായി യുഎൻ സമാധാനസേനയുടെ സഹായത്തോടെ ഹെയ്തി പോലീസ് ശ്രമം തുടങ്ങി.ജയിൽ യൂണിഫോം ധരിക്കാത്ത 266 കുറ്റവാളികളാണ് ജയിലിലുണ്ടായിരുന്നത്. ഇതുമൂലം രക്ഷപ്പെട്ടവരെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമുള്ളതായിഅധികൃതർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച 11പേർ ഇതിനകം പിടിയിലായിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കവർന്നാണ് കുറ്റവാളികൾ രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു തടവുപുള്ളി മതിലിൽ നിന്നു വീണു മരിച്ചു. മൂന്നുപേർക്ക്് ഗുരുതരമായി പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.