തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെന്നിനെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്നു ചൈന
തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെന്നിനെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്നു ചൈന
Tuesday, December 6, 2016 2:15 PM IST
ബെയ്ജിംഗ്: തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെന്നിനെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്നു ചൈന.
അടുത്ത മാസം സായ് ഇംഗ്വെൻ ഗ്വാട്ടിമാല സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ചൈന രംഗത്തു വന്നിരിക്കുന്നത്. ഗ്വാട്ടിമാലയ്ക്കു പോകുന്ന വഴി അമേരിക്ക സന്ദർശിക്കുന്നതിനാണ് ചൈന എതിർപ്പു പ്രകടിപ്പിച്ചിരിക്കുന്നത്.

ഗ്വാട്ടിമാലയുമായി തായ്വാനു നയതന്ത്ര ബന്ധം ഉണ്ട്. എന്നാൽ ഔദ്യോഗികമായി തായ്വാൻ സായ് ഇംഗ്വെന്നിന്റെ യാത്ര പ്രഖ്യാപിച്ചിട്ടില്ല.

കീഴ്വഴക്കം ലംഘിച്ച് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെൻസുമായി നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്തു മിനിറ്റ് ഫോൺ സംഭാഷണം നടത്തിയതിൽ ചൈന നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. 1979ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറാണ് തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ചൈനയുടെ ഭാഗമാണ് തായ്വാൻ എന്ന് അംഗീകരിച്ച് ബെയ്ജിംഗുമായി നയതന്ത്രബന്ധം സ്‌ഥാപിച്ചത്.


1979നുശേഷം അമേരിക്കൻ പ്രസിഡന്റുമാർ തായ്വാൻ പ്രസിഡന്റുമാരുമായി ഔദ്യോഗിക സംഭാഷണം നടത്തിയിട്ടില്ല. എന്നാൽ തായ്വാനുമായി യുഎസ് വാണിജ്യബന്ധം തുടരുന്നുണ്ട്. ചൈനയുടെ ആവശ്യത്തോട് യുഎസ് പ്രതി കരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.