റഷ്യ – താലിബാൻ ബന്ധത്തിൽ അഫ്ഗാനിസ്‌ഥാനും യുഎസിനും ആശങ്ക
റഷ്യ – താലിബാൻ ബന്ധത്തിൽ അഫ്ഗാനിസ്‌ഥാനും യുഎസിനും ആശങ്ക
Thursday, December 8, 2016 2:39 PM IST
കാബൂൾ: റഷ്യയും താലിബാനുമായുള്ള നയതന്ത്ര ബന്ധത്തിൽ ആശങ്ക അറിയിച്ച് അഫ്ഗാനും യുഎസും. അഫ്ഗാനിസ്‌ഥാനിൽ താലിബാനെതിരായ പോരാട്ടത്തെ ഈ ബന്ധം സ്വാധീനിച്ചേക്കാമെന്നാണ് അഫ്ഗാനിസ്‌ഥാന്റെയും യുഎസിന്റെയും ആശങ്ക. താലിബാൻ ഭീകരർക്കു റഷ്യ ആയുധവും പണവും നൽകാനിടയുണ്ടെന്നും ഇരു രാജ്യങ്ങളും ഭയക്കുന്നു.

ഭീകരരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താലിബാനെ ചർച്ചയുടെ മാർഗത്തിലേക്ക് എത്തിക്കാനാണ് തങ്ങളുടെ ഇടപെടലെന്നും റഷ്യ പ്രതികരിച്ചു. റഷ്യൻപൗരൻമാരുടെ സംരക്ഷണം ഉറപ്പുവരുത്താനും സമാധാന ചർച്ചകൾക്ക് ആഹ്വാനം നൽകാനുമാണ് താലിബാൻ ഭീകരരുമായി ചർച്ച നടത്തിയതെന്നു അഫ്ഗാനിസ്‌ഥാനിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ മാൻറ്റിസ്കി പറഞ്ഞു. മറ്റു തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്ന പ്രചാരണം അസത്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.