ആലപ്പോ വീണാലും യുദ്ധം തീരില്ലെന്ന് അസാദ്
ആലപ്പോ വീണാലും യുദ്ധം തീരില്ലെന്ന് അസാദ്
Thursday, December 8, 2016 2:39 PM IST
ഡമാസ്കസ:് വിമതരുടെ അധീനതയിലായിരുന്ന കിഴക്കൻ ആലപ്പോയുടെ 80ശതമാനവും സിറിയൻ സൈന്യം പിടിച്ചു. ആലപ്പോ മുഴുവൻ പിടിച്ചാലും അതുകൊണ്ടൊന്നും ആഭ്യന്തരയുദ്ധം അവസാനിക്കില്ലെന്നു സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ് വ്യക്‌തമാക്കി.

പഴയ ആലപ്പോ നഗരത്തിൽനിന്നു വിമതരെ പൂർണമായി കഴിഞ്ഞദിവസം സിറിയൻ സേന തുരത്തി. വിമതർ അഞ്ചുദിവസത്തെ വെടിനിർത്തലിന് അഭ്യർഥിച്ചെങ്കിലും അസാദ് വഴങ്ങിയില്ല. തത്കാലം വെടിനിർത്തലിനു പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനിടെ ലബനനിലെ ഹിസ്ബുള്ളകളുടെയും ഇറാൻസൈനികരുടെയും പിന്തുണയോടെ സിറിയൻ സൈന്യം കിഴക്കൻ ആലപ്പോയിൽ കൂടുതൽ മുന്നേറ്റം നടത്തുകയാണെന്നു ബ്രിട്ടൻ ആസ്‌ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ഇതിനകം 80,000 സാധാരണക്കാർ വിമതമേഖലകളിൽ നിന്നു പലായനം ചെയ്തു.പഴയആലപ്പോ നഗരത്തിലെ ഒരു അഭയകേന്ദ്രത്തിൽനിന്ന് 150 വൃദ്ധരെയും ഒഴിപ്പിച്ചതായി റെഡ്ക്രോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.