ഡേവിഡ് റോക്ക് ഫെല്ലർ അന്തരിച്ചു
Monday, March 20, 2017 12:06 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ജെ​​​പി മോ​​​ർ​​​ഗ​​​ൻ ചേ​​​സ് മ​​​ൻ​​​ഹാ​​​ട്ട​​​ൻ ബാ​​​ങ്കി​​​ന്‍റെ മു​​​ൻ മേ​​​ധാ​​​വി​​​യും കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഡേ​​​വി​​​ഡ് റോ​​​ക്ക്ഫെ​​​ല്ല​​​ർ നി​​​ര്യാ​​​ത​​​നാ​​​യി. 101 വ​​​യ​​​സാ​​​യി​​​രു​​​ന്നു. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ പൊ​​​ക്കാ​​​ന്‍റി​​​കോ ഹി​​​ൽ​​​സി​​​ലെ സ്വ​​​വ​​​സ​​​തി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.സ്റ്റാ​​​ന്‍റാ​​​ർ​​​ഡ് ഓ​​​യി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ജോ​​​ൺ ഡി ​​​റോ​​​ക്ക്ഫെ​​​ല്ല​​​റി​​​ന്‍റെ പൗ​​​ത്ര​​​നാ​​​യി​​​രു​​​ന്ന ഡേ​​​വി​​​ഡ് ചേ​​​സ് മ​​​ൻ​​​ഹാ​​​ട്ട​​​നി​​​ൽ​​​നി​​​ന്ന് 1981ൽ ​​​വി​​​ര​​​മി​​​ച്ചു. ബിസിനസിൽ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ള്ള റോ​​​ക്ക്ഫെ​​​ല്ല​​​ർ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശി​​​യാ​​​യ ഡേ​​​വി​​​ഡ് റോ​​​ക്ക്ഫെ​​​ല്ല​​​റി​​​ന്‍റെ ആ​​​സ്തി 300കോ​​​ടി ഡോ​​​ള​​​റാ​​​ണെ​​​ന്നു ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു.