ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
Wednesday, March 22, 2017 11:57 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും യു​​എ​​സും വ്യ​​ക്ത​​മാ​​ക്കി. കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ വോ​​ൺ​​സാ​​നി​​ൽ​​നി​​ന്നു വി​​ക്ഷേ​​പി​​ച്ച മി​​സൈ​​ൽ വൈ​​കാ​​തെ പൊട്ടി ത്തെറിക്കുക‍യായിരുന്നെ​​ന്നു യു​​എ​​സ് പ​​സ​​ഫി​​ക് ക​​മാ​​ൻ​​ഡ് പ​​റ​​ഞ്ഞു. ഈ ​​മാ​​സ​​മാ​​ദ്യം ഉ​​ത്ത​​ര​​കൊ​​റി​​യ നാ​​ലു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ൾ വി​​ക്ഷേ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ മൂ​​ന്നെ​​ണ്ണം ജ​​പ്പാ​​ൻ തീ​​ര​​ത്തി​​നു സ​​മീ​​പം ക​​ട​​ലി​​ൽ പ​​തി​​ച്ചു. ഇ​​തി​​നു​​ശേ​​ഷം ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച പു​​തി​​യ റോ​​ക്ക​​റ്റ് എ​​ൻ​​ജി​​നും പ​​രീ​​ക്ഷി​​ച്ചു.


സ്വ​​ര​​ക്ഷ​​യ്ക്ക് ആ​​ണ​​വാ​​യു​​ധം വി​​ക​​സി​​പ്പി​​ക്ക​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ. ശ​​ത്രു​​പ​​ക്ഷ​​ത്തു​​ള്ള ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യെ​​യും അ​​മേ​​രി​​ക്ക​​യെ​​യും ആ​​ക്ര​​മി​​ക്കു​​മെ​​ന്നും പ്യോ​​ഗ്യാ​​ഗ് ഭീ​​ഷ​​ണി മു​​ഴ​​ക്കി. ഈ​​യി​​ടെ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ടി​​ല്ലേ​​ർ​​സ​​ൺ, വേ​​ണ്ടി​​വ​​ന്നാ​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​യ്ക്ക് എ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കു മ​​ടി​​ക്കി​​ല്ലെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.