ഇറാൻ പുതിയ മിസൈൽഫാക്ടറി നിർമിച്ചു
Thursday, May 25, 2017 11:32 AM IST
അ​​​ങ്കാ​​​റ: മി​​​സൈ​​​ൽ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും മൂ​​​ന്നാ​​​മ​​​ത്തെ ഭൂ​​​ഗ​​​ർ​​​ഭ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി സ്ഥാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞെ​​​ന്നും ഇ​​​റാ​​​ൻ. ഇ​​​റാ​​​ന്‍റെ നീ​​​ക്കം അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു. വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​റാ​​​നെ ഭീ​​​ക​​​ര​​​ത​​​യു​​​ടെ സ്പോ​​​ൺ​​​സ​​​ർ എ​​​ന്നാ​​​ണു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​റാ​​​നി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ മി​​​സൈ​​​ൽ ഫാ​​​ക്ട​​​റി​​​യു​​​ടെ നി​​​ർ​​​മാ​​​ണം സ​​​മീ​​​പ​​​കാ​​​ല​​​ത്തു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും മി​​​സൈ​​​ൽ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ഇ​​​റാ​​​ൻ വി​​​പ്ള​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ ഏ​​​റോ​​​സ്പേ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി അ​​​മി​​​റ​​​ലി ഹാ​​​ജി​​​സേ​​​ദെ പ​​​റ​​​ഞ്ഞ​​​താ​​​യി ഫാ​​​ർ​​​സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്ത​​​ത്. മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​നു​​​വാ​​​ദം ഇ​​​റാ​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത ഹ​​​സ​​​ൻ റു​​​ഹാ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.