യുഎസ് ഗായിക അരിയാന വീണ്ടും മാഞ്ചസ്റ്ററിലെത്തും
യുഎസ് ഗായിക അരിയാന വീണ്ടും മാഞ്ചസ്റ്ററിലെത്തും
Sunday, May 28, 2017 11:16 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന മാ​​​ഞ്ച​​​സ്റ്റ​​​റി​​​ൽ വീ​​​ണ്ടും സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഈ​​​യാ​​​ഴ്ച ത​​​ന്നെ താ​​​ൻ എ​​​ത്തു​​​മെ​​​ന്ന് യു​​​എ​​​സ് പോ​​​പ് ഗാ​​​യി​​​ക അ​​​രി​​​യാ​​​ന ഗ്രാ​​​ൻ​​​ഡെ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​രീ​​​ന​​​യി​​​ൽ ഗ്രാ​​​ൻ​​​ഡെ ന​​​ട​​​ത്തി​​​യ സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 22 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ണ്ടു സ​​​മാ​​​ഹ​​​ര​​​ണം​​​കൂ​​​ടി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു വീ്ണ്ടും ​​​മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്ന് 23കാ​​​രി​​​യാ​​​യ അ​​​രി​​​യാ​​​ന പ​​​റ​​​ഞ്ഞു. അ​​​രീ​​​ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു പ​​​ക​​​രം മ​​​റ്റൊ​​​രു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി ന​​​ട​​​ത്തു​​​ക. ത​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ മ​​​റ്റു ഗാ​​​യ​​​ക​​​രെ​​​യും മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​രി​​​യാ​​​ന അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.