റഷ്യയുമായി രഹസ്യ ധാരണയില്ല: ട്രംപിന്‍റെ മരുമകൻ കുഷ്നർ
റഷ്യയുമായി രഹസ്യ ധാരണയില്ല:  ട്രംപിന്‍റെ മരുമകൻ കുഷ്നർ
Monday, July 24, 2017 1:11 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വി​​​​​ജ​​​​​യ​​​​​ത്തി​​​​​നാ​​​​​യി റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​യി താ​​​​​ൻ ര​​​​​ഹ​​​​​സ്യ​​​​​ധാ​​​​​ര​​​​​ണ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു ട്രം​​​​​പി​​​​​ന്‍റെ മ​​​​​രു​​​​​മ​​​​​ക​​​​​നും വൈ​​​​​റ്റ്ഹൗ​​​​​സി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വു​​​​​മാ​​​​​യ ജ​​​​​രാ​​​ർ​​​ദ് കു​​​​​ഷ്ന​​​​​ർ.

യു​​​​​എ​​​​​സ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ റ​​​​​ഷ്യ​​​​​ൻ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ​​​​​മി​​​​​തി​​​​​ക​​​​​ളു​​​​​ടെ ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​നു ഹാ​​​​​ജ​​​​​രാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യാ​​​​​ണ് കു​​​​​ഷ്ന​​​​​ർ ഇ​​​​​ക്കാ​​​​​ര്യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ട്രം​പി​ന്‍റെ മൂ​ത്ത​മ​ക​ൾ ഇ​വാ​ങ്ക​യു​ടെ ഭ​ർ​ത്താ​വാ​ണു കു​ഷ്ന​ർ.
സെ​​​​​ന​​​​​റ്റ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ക​​​​​മ്മി​​​​​റ്റി​​​​ ഇ​ന്ന​ലെ കു​ഷ്ന​റി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്തു. ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യു​​​​​ടെ സെ​​​​​ല​​​​​ക്ട് ക​​​​​മ്മി​​​​​റ്റി​​​​ ഇ​ന്നു മൊ​​​​​ഴി​​​​​യെ​​​​​ടു​​​​​ക്കു​​​​ം.

ത​​​​​നി​​​​​ക്ക് ആ​​​​​രു​​​​​മാ​​​​​യും അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ബ​​​​​ന്ധ​​​​​മി​​​​​ല്ല. ബി​​​​​സി​​​​​ന​​​​​സ് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് റ​​​​​ഷ്യ​​​​​ൻ ഫ​​​​​ണ്ട് സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും കു​​​​​ഷ്ന​​​​​ർ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ച​​​​​ാര​​​​​ണ കാ​​​​​ല​​​​​ത്തും അ​​​​​ധി​​​​​കാ​​​​​ര​​​​​ക്കൈ​​​​​മാ​​​​​റ്റ കാ​​​​​ല​​​​​ത്തും നാ​​​​​ലു​​​​​വ​​​​​ട്ടം റ​​​​​ഷ്യ​​​​​യു​​​​​ടെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ വി​​​​​വ​​​​​രം കു​​​​​ഷ്ന​​​​​ർ സ​​​​​മ്മ​​​​​തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ച​​​​​ാര​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ ട്രം​​​​​പി​​​​​ന്‍റെ മ​​​​​ക​​​​​ൻ ജൂ​​​​​ണി​​​​​യ​​​​​ർ ട്രം​​​​​പ് റ​​​​​ഷ്യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

ന​​​​​താ​​​​​ലി​​​​​യ വാ​​​​​സ​​​​​ലി​​​​​നി​​​​​ത്‌സ് ക​​​​​യ എ​​​​​ന്ന റ​​​​​ഷ്യ​​​​​ൻ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള ​​​​​കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ കു​​​​​ഷ്ന​​​​​റും ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​ച​​​​​ാര​​​​​ണ മാ​​​​​നേ​​​​​ജ​​​​​രാ​​​​​യി​​​​​രു​​​​​ന്ന പോ​​​​​ൾ മാ​​​​​ൻ​​​​​ഫോ​​​​​ർ​​​​​ട്ടും പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.