സൂര്യഗ്രഹണം കാണാൻ ട്രംപിനു കണ്ണട വേണ്ട !
സൂര്യഗ്രഹണം കാണാൻ  ട്രംപിനു കണ്ണട വേണ്ട !
Tuesday, August 22, 2017 11:35 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്ര​​ഹ​​ണ​​സൂ​​ര്യ​​നെ ക​​​ണ്ണു​​​തു​​​റ​​​ന്നു നോ​​​ക്കി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ത​​​ന്നി​​​ഷ്ട​​​ക്കാ​​​ര​​​നെ​​​ന്നു വി​​​ളി​​​പ്പേ​​​രു​​​ണ്ടെ​​​ങ്കി​​​ലും സ്വ​​​ന്തം ക​​​ണ്ണു പ​​​ണ​​​യം​​​വ​​​ച്ചു​​​ള്ള ക​​​ളി​​​ക്കു ട്രം​​​പ് മു​​​തി​​​രു​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തി​​​യി​​​ല്ല. ഗ്ര​​​ഹ​​​ണ​​​സ​​​മ​​​യ​​​ത്ത് ന​​​ഗ്ന​​​നേ​​​ത്ര​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടു സൂ​​​ര്യ​​​നെ നോ​​​ക്കി​​​യാ​​​ൽ കാ​​​ഴ്ച​ ന​​​ഷ്ട​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​ണ്ടെ​​ന്ന ശാ​​സ്ത്ര​​ജ്ഞ​​ന്മാ​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ് വ​​ക​​വ​​യ്ക്കാ​​തെ​​യാ​​ണ് തി​​ങ്ക​​ളാ​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ലെ ട്രൂ​​​മാ​​​ൻ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ൽ നിന്നു ​​ട്രം​​പ് സൂ​​ര്യ​​ഗ്ര​​ഹ​​ണം വീ​​ക്ഷി​​ച്ച​​ത്. ഭാ​​​ര്യ മെ​​​ലാ​​​നി​​യ​​​യും 11 വ​​​യ​​സു​​​ള്ള മ​​​ക​​​ൻ ബാ​​​ര​​​ണും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗ്ര​​​ഹ​​​ണം വീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ക​​​ണ്ണ​​ട വ​​​യ്ക്കാ​​​തെ ട്രം​​​പ് ത​​​ല​​​യു​​​യ​​​ർ​​​ത്തി നേ​​​രി​​​ട്ടു സൂ​​​ര്യ​​​നെ നോ​​​ക്കി കൈ​​​ചൂ​​​ണ്ടി. അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​മ​​​റ​​​ക്കാ​​​ർ ദൃ​​​ശ്യം ന​​​ന്നാ​​​യി പ​​​ക​​​ർ​​​ത്തി. ഇ​​​തി​​​നി​​​ടെ, വൈ​​​റ്റ്ഹൗ​​​സി​​​ലെ ഏ​​​തോ ജോ​​​ലി​​​ക്കാ​​​ര​​​ൻ ‘നോ​​​ക്ക​​​രു​​​ത്’ എ​​​ന്ന് ഒ​​​ച്ച​​​യെ​​​ടു​​​ത്തു. എ​​​ന്താ​​​യാ​​​ലും ട്രം​​​പ് പി​​​ന്നെ ക​​​ണ്ണടവ​​​ച്ചാ​​​ണ് ഗ്ര​​​ഹ​​​ണം ക​​​ണ്ട​​​ത്.


മൂ​​ന്നു മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ച തി​​ങ്ക​​ളാ​​ഴ്ച​​ത്തെ സ​​ന്പൂ​​ർ​​ണ സൂ​​ര്യ​​ഗ്ര​​ഹ​​ണം ടെ​​ലി​​സ്കോ​​പു​​ക​​ളും കാ​​മ​​റ​​ക​​ളും പ്ര​​ത്യേ​​ക​​യി​​നം ക​​ണ്ണ​​ട​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​മേ​​രി​​ക്ക​​ക്ക​​ാർ വീ​​ക്ഷി​​ച്ചു. ഇ​​​തി​​​നു മു​​​ന്പ് 1918ലാ​​​ണ് യു​​​എ​​​സി​​​ൽ സ​​​ന്പൂ​​​ർ​​​ണ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം കാ​​​ണാ​​​നാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.