ലാൻ കൊടുങ്കാറ്റ്: ജപ്പാനിൽ രണ്ടു മരണം
ലാൻ  കൊടുങ്കാറ്റ്: ജപ്പാനിൽ രണ്ടു മരണം
Sunday, October 22, 2017 10:54 AM IST
ടോ​​​ക്കി​​​യോ: പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ദി​​​ന​​മാ​​യ ഇ​​ന്ന​​ലെ ജ​​​പ്പാ​​​നി​​​ൽ വീ​​ശി​​യ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റും പേ​​​മാ​​​രി​​​യും ക​​ന​​ത്ത​​ നാ​​ശം വി​​ത​​ച്ചു. ഇ​​തി​​ന​​കം ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും അ​​ഞ്ചു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

കാ​​​റ്റ​​​ഗ​​​റി നാ​​​ലി​​​ൽ​​​പ്പെ​​​ട്ട ലാ​​​ൻ എ​​​ന്ന ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ശി​​​യ​​​ത്. നി​​ര​​വ​​ധി വി​​​മാ​​​നസ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളും ത​​​ട​​​സ​​​പ്പെ​​​ട്ടു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ക്കി​​​നാ​​​വ​​​യി​​​ൽ എ​​​ത്തി​​​യ ലാ​​​ൻ ഇ​​ന്നു ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടോ​​​ക്കി​​​യോ​​​യി​​​ൽ​​ എ​​ത്തും. ടോ​​​ക്കി​​​യോ അ​​​ട​​​ക്ക​​​മു​​​ള്ള മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.​​ കൊ​​ടു​​ങ്കാ​​റ്റും മ​​ഴ​​യും പോ​​ളിം​​ഗ് ശ​​ത​​മാ​​നം കു​​റ​​ച്ചെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.