മുഗാബെ രാജിവച്ചു
മുഗാബെ രാജിവച്ചു
Tuesday, November 21, 2017 3:17 PM IST
ഹ​​​​രാ​​​​രെ: സിം​​​​ബാ​​​​ബ്‌​​​​വേ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ബ​​​​ർ​​​​ട്ട് മു​​​​ഗാ​​​​ബെ രാ​​​​ജി​​​​വ​​​​ച്ചു. 93കാ​​​​ര​​​​നാ​​​​യ മു​​​​ഗാ​​​​ബെ​​​​യ്ക്കെ​​​​തി​​​​രേ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​തോ​​​​ടെ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.
മു​​​​ഗാ​​​​ബെ​​​​യു​​​​ടെ രാ​​​​ജി​​​​ക്ക​​​​ത്ത് സ്പീ​​​​ക്ക​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​ഡെ​​​​ൻ​​​​ഡാ വാ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ എം​​​​പി​​​​മാ​​​​ർ ഹ​​​​ർ​​​​ഷാ​​​​ര​​​​വം മു​​​​ഴ​​​​ക്കി. പു​​​​റ​​​​ത്തു തെ​​​​രു​​​​വി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഹ്ളാ​​​​ദ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ഗാ​​​​ബെ​​​​യെ​​​​യും ഭാ​​​​ര്യ ഗ്രേ​​​​സി​​​​നെ​​​​യും സൈ​​​​ന്യം വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 37 വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​ഭ​​​​ര​​​​ണം പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ സാ​​​​നു​​​​പി​​​​എ​​​​ഫ് പാ​​​​ർ​​​​ട്ടി അ​​​​ദ്ദേ​​​​ഹ​​​​ത്തെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​മേ​​​​ഴ്സ​​​​ൺ എം നൻ ഗാ​​​​ഗ്വയെ നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ അ​​​​വ​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. രാ​​​​ജി​​​​വ​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഇം​​​​പീ​​​​ച്ച് ചെ​​​​യ്യു​​​​മെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി.


ഇം​​​​പീ​​​​ച്ച്മെ​​​ന്‍റ് ​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​തി​​​​നി​​​​ടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യാ​​​​ണു രാ​​​​ജി​​​​യു​​​​ണ്ടാ​​​​യ​​​​ത്. മു​​​​ഗാ​​​​ബെ​​​​യു​​​​ടെ ഭാ​​​​ര്യ ഗ്രേ​​​​സും അ​​​​വ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന സം​​​​ഘ​​​​വും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത തെ​​​​ളി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു സൈ​​​​ന്യം ഇ​​​​ട​​​​പെ​​​​ട്ട​​​​ത്.

ചൈന​​​​യി​​​​ലാ രു​​​​ന്ന സൈ​​​​നി​​​​ക മേ​​​​ധാ​​​​വി കോ​​​​ൺ​​​​സ്റ്റാ​​​​ന്‍റി​​​​നോ ചി വേംഗ സിം​​​​ബാ​​​​ബ്‌​​​​വേ​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​നാ​​​​യി മു​​​​ഗാ​​​​ബെ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ കോ​​​​ൺ​​​​സ്റ്റാ​​​​ന്‍റി​​​​നോ​​​​യോ​​​​ടു കൂ​​​​റു​​​​ള്ള സൈ​​​​നി​​​​ക​​​​ർ പോ​​​​ലീ​​​​സി​​​​നെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി. വൈ​​​​കാ​​​​തെ മു​​​​ഗാ​​​​ബെ​​​​യെ സൈ​​​​ന്യം ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.