ഷെറിന്‍റെ മൃതദേഹം ഉപേക്ഷിച്ചത് ചപ്പുചവറുകൾക്കൊപ്പം ചാക്കിലാക്കി
ഷെറിന്‍റെ മൃതദേഹം ഉപേക്ഷിച്ചത് ചപ്പുചവറുകൾക്കൊപ്പം ചാക്കിലാക്കി
Thursday, December 7, 2017 2:03 PM IST
ഡാ​​​ള​​​സ്: മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഷെ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ചൂ​​​ടു​​​പോ​​​കുംമു​​​ന്പേ ച​​​പ്പു​​​ച​​​വ​​​റു​​​ക​​​ൾ​​​ക്കൊ​​​പ്പം ചാ​​​ക്കി​​​ൽ​​​ക്കെ​​​ട്ടി വ​​​ള​​​ർ​​​ത്തു​​​പി​​​താ​​​വ് വെ​​​സ്‌​​​ലി മാ​​​ത്യു ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വെ​​​സ്‌​​​ലി-​​​സി​​​നി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ സ്വ​​​ന്തം മ​​​ക​​​ളു​​​ടെ ക​​​സ്റ്റ​​​ഡി സം​​​ബ​​​ന്ധി​​​ച്ച് യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്ന വാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ച​​​ത്. സ്വ​​​ന്തം മ​​​ക​​​ളെ കാ​​​ണു​​​ന്ന​​​തി​​​ന് കോ​​​ട​​​തി ഇ​​​രു​​​വ​​​ർ​​​ക്കും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി.

വീ​​​ട്ടി​​​ലെ ഗാ​​​രേ​​​ജി​​​ൽ​​​വ​​​ച്ച് നി​​​ർ​​​ബ​​​ന്ധി​​​ച്ച് പാ​​​ലു​​​ കു​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ കു​​​ഞ്ഞി​​​ന്‍റെ തൊ​​​ണ്ട​​​യി​​​ൽ പാ​​ൽ കു​​​രു​​​ങ്ങി ശ്വാ​​​സംമു​​​ട്ടി മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് വെ​​​സ്‌​​​ലി മൊ​​​ഴി ന​​​ല്കി​​​യ​​​തെ​​​ന്ന് റി​​​ച്ചാ​​​ഡ്സ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, അ​​​ടി​​​യ​​​ന്ത​​​ര ആ​​​രോ​​​ഗ്യ സ​​​ർ​​​വീ​​​സി​​​ന്‍റെ സേ​​​വ​​​നം വെ​​​സ്‌​​​ലി തേ​​​ടി​​​യി​​​ല്ല. ന​​​ഴ്സ് കൂ​​​ടി​​​യാ​​​യ ഭാ​​​ര്യ സി​​​നി​​​യെ​​​യും വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​ല്ല. ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ചൂ​​​ടു​​​പോ​​​കും മു​​​ന്പേ മൃ​​​ത​​​ദേ​​​ഹം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


വീ​​​ട്ടി​​​ലെ ച​​​പ്പു​​​ച​​​വ​​​റു​​​ക​​​ൾ​​​ക്കൊ​​​പ്പം ഷെ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും കാ​​​റി​​​ന്‍റെ ഡി​​​ക്കി​​​യി​​​ൽ വ​​​ച്ചു. അ​​​ടു​​​ത്തു​​​ള്ള ഷോ​​​പ്പിം​​​ഗ് സെ​​​ന്‍റ​​​റി​​​ലെ​​​ത്തി ച​​​വ​​​റു​​​ക​​​ൾ അ​​​വി​​​ടെ ഉ​​​പേ​​​ക്ഷി​​​ച്ചു. കു​​​റ​​​ച്ചു​​​കൂ​​​ടി ദൂ​​​രം ഓ​​​ടി​​​ച്ച് മൃ​​​ത​​​ദേ​​​ഹം ക​​​ലു​​​ങ്കി​​​ന​​​ടി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ഫോ​​​ണി​​​ലെ ലൊ​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം ഈ ​​​സ​​​മ​​​യം വെ​​​സ്‌​​​ലി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കി​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ദ​​​ന്പ​​​തി​​​ക​​​ൾ ദ​​​ത്തെ​​​ടു​​​ത്ത ഷെ​​​റി​​​നെ ന​​​വം​​​ബ​​​ർ ആ​​​ദ്യം കാ​​​ണാ​​​താ​​​വു​​​ക​​​യും ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം വീ​​​ടി​​​നു മു​​​ക്കാ​​​ൽ കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ക​​​ലു​​​ങ്കി​​​ന​​​ടി​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ദ​​​ന്പ​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.