ജറുസലം: രക്ഷാസമിതി യോഗം ഇന്ന്
Friday, December 8, 2017 1:56 AM IST
യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ വി​​വാ​​ദ ജ​​റു​​സ​​ലം പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ള്ള സ്ഥി​​തി​​ഗ​​തികൾ ച​​ർ​​ച്ച ചെ​​യ്യാ​​ൻ യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ഇ​​ന്നു ചേ​​രും. ദ​​ശ​​ക​​ങ്ങ​​ളാ​​യു​​ള്ള യു​​എ​​സ് ന​​യം മാ​​റ്റിമ​​റി​​ച്ച് ജ​​റു​​സ​​ല​​മി​​നെ ടെ​​ൽ ​​അ​​വീ​​വി​​നു പ​​ക​​രം ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ച്ച ട്രം​​പി​​ന്‍റെ ന​​ട​​പ​​ടി പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യി.


ബ്രി​​ട്ട​​നും ഫ്രാ​​ൻ​​സും ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു സ്ഥി​​രാം​​ഗ​​ങ്ങ​​ളും ബൊ​​ളീ​​വി​​യ, ഈ​​ജി​​പ്ത്, ഇ​​റ്റ​​ലി, സെ​​ന​​ഗ​​ൽ, സ്വീ​​ഡ​​ൻ, ഉ​​റുഗ്വേ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളു​​മാ​​ണ് അ​​ടി​​യ​​ന്ത​​രയോ​​ഗ​​ത്തി​​നു നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്.