പാ​​ക് രൂ​​പ​​യു​​ടെ വി​​ല ഇ​​ടി​​ക്കു​​ന്നു
Tuesday, December 12, 2017 1:40 PM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ൻ ത​​ങ്ങ​​ളു​​ടെ രൂ​​പ​​യു​​ടെ വി​​ല താ​​ഴ്ത്തു​​ന്നു. മൂ​​ന്നു​​ദി​​വ​​സം കൊ​​ണ്ടു പാ​​ക് രൂ​​പ 2.7 ശ​​ത​​മാ​​നം താ​​ണു. ഇ​​പ്പോ​​ൾ ഡോ​​ള​​റി​​നു 109.5 പാ​​ക് രൂ​​പ ല​​ഭി​​ക്കും. വി​​ദേ​​ശ​​വ്യാ​​പാ​​ര ക​​മ്മി വ​​ർ​​ധി​​ച്ച​​തും വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​രം 30 ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ണ​​തും പാ​​ക്കി​​സ്ഥാ​​നെ വ​​ല​​യ്ക്കു​​ക​​യാ​​ണ്.


പാ​​ക് രൂ​​പ​​യു​​ടെ മൂ​​ല്യം കു​​റ​​യ്ക്കു​​ക​​യും നി​​കു​​തി​​രം​​ഗം പ​​രി​​ഷ്ക​​രി​​ക്കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് അ​​ന്താ​​രാ​​ഷ്‌​ട്ര നാ​​ണ്യ​​നി​​ധി (ഐ​​എം​​എ​​ഫ്) ക​​ർ​​ശ​​ന​​മാ​​യി നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.