മുഴുത്ത ആണവ ബട്ടൺ കൈയിലുണ്ടെന്നു ട്രംപ്
Thursday, January 4, 2018 12:53 AM IST
വാഷിംഗ്ടൺ ഡിസി: ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ കൈ​യി​ലു​ള്ള​തി​നേ​ക്കാ​ൾ വ​ലി​യ​തും ശ​ക്ത​വു​മാ​യ ആ​ണ​വ​ബ​ട്ട​നാ​ണു ത​ന്‍റെ കൈ​യി​ലു​ള്ള​തെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

അ​മേ​രി​ക്ക​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​വും ത​ങ്ങ​ളു​ടെ ആ​ണ​വ​പ​രി​ധി​യി​ലാ​ണെ​ന്നും അ​ണ്വാ​യു​ധാ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നു​ള്ള ആ​ണ​വ​ബ​ട്ട​ൺ എ​പ്പോ​ഴും മേ​ശ​പ്പു​റ​ത്തു​ണ്ടെ​ന്നും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ക​ഴി​ഞ്ഞ​ദി​വ​സം ടി​വി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.​ആ​ണ​വ​ബ​ട്ട​ൺ മേ​ശ​പ്പു​റ​ത്തു​ണ്ടെ​ന്നാ​ണു കിം ​പ​റ​യു​ന്ന​ത്. എ​ന്‍റെ കൈ​യി​ലും ബ​ട്ട​ൺ ഉ​ണ്ടെ​ന്ന കാ​ര്യം പ​ട്ടി​ണി​രാ​ജ്യ​മാ​യ ഉ​ത്ത​ര​കൊ​റി​യ​യി​ലെ ആ​രെ​ങ്കി​ലും കി​മ്മി​നോ​ടു പ​റ​യാ​മോ‍‌‍. എ​ന്‍റെ കൈ​യി​ലെ ബ​ട്ട​ൺ കൂ​ടു​ത​ൽ ശ​ക്ത​വും വ​ലു​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മാ​ണ്- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ഉ​രു​ള​യ്ക്കു​പ്പേ​രി പോ​ലെ കി​മ്മി​നു മ​റു​പ​ടി ന​ൽ​കി​യ ട്രം​പി​ന്‍റെ ന​ട​പ​ടി ബാ​ലി​ശ​മാ​യെ​ന്നു വാ​ഷിം​ഗ്ട​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ആ​യു​ധ നി​യ​ന്ത്ര​ണ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡാ​രി​ൽ കിം​ബ​ൽ പ​റ​ഞ്ഞു.


പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ 800 അ​ണ്വാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​നു​ള്ള കോ​ഡ് ട്രം​പി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും ഡാ​രി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​പി​ൻ നോ​ക്കാ​തെ​യു​ള്ള ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം യു​എ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കു മ​ങ്ങ​ലേ​ല്പി​ക്കും. മാ​ത്ര​മ​ല്ല ആ​ണ​വാ​ക്ര​മ​ണ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും-​ഡാ​രി​ൽ പ​റ​ഞ്ഞു.