വാണിജ്യത്തിലും ‘അമേരിക്ക ആദ്യം’; വാഷിംഗ് മെഷീനും സോളാർ പാനലിനും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തി
വാണിജ്യത്തിലും ‘അമേരിക്ക ആദ്യം’; വാഷിംഗ് മെഷീനും സോളാർ പാനലിനും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തി
Tuesday, January 23, 2018 11:30 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ‘അ​​​​മേ​​​​രി​​​​ക്ക ആ​​​​ദ്യം’ ന​​​​യം വാ​​​​ണി​​​​ജ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ, സൗ​​​​രോ​​​​ർ​​​​ജ പാ​​​​ന​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ക​​​​ന​​​​ത്ത നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​നു സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി. ചൈ​​​​ന, ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ല​​​​കു​​​​റ​​​​ഞ്ഞ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നാ​​​​ണി​​​​ത്. വാ​​​​ണി​​​​ജ്യമേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വേ​​​​ൾ​​​​പൂ​​​​ൾ, സൗ​​​​രോ​​​​ർ​​​​ജ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സു​​​​നി​​​​വ, സോ​​​​ളാ​​​​ർ വേ​​​​ൾ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ന്ത​​​​ര പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ ന​​​​ട​​​​പ​​​​ടി​​​​ക്കു കാ​​​​ര​​​​ണം. ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന വി​​​​ല​​​​കു​​​​റ​​​​ഞ്ഞ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന ഈ ​​​​ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വാ​​​​ദം യു​​​​എ​​​​സ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വാ​​​​ണി​​​​ജ്യ ക​​​​മ്മീ​​​​ഷ​​​​ൻ(​​​​ഐ​​​​ടി​​​​സി) അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.


ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 12 ല​​​​ക്ഷം വ​​​​രെ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ വ്യ​​​​വ​​​​സ്ഥ. 12 ല​​​​ക്ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യാ​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി ത്തീരു​​​​വ 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ ശേ​​​​ഷം ഇ​​​​ത് യ​​​​ഥാ​​​​ക്ര​​​​മം 16ഉം 40​​​​ഉം ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കും. സോ​​​​ളാ​​​​ർ സെ​​​​ല്ലു​​​​ക​​​​ൾ​​​​ക്കും മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ‌​​​​ക്കും 30 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഇ​​​​റ​​​​ക്കു​​​​മ​​​​തിത്തീരു​​​​വ. നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ ശേ​​​​ഷം 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കും.

യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ബ്സി​​​​ഡി വാ​​​​ങ്ങി​​​​യാ​​​​ണ് ചൈ​​​​ന സോ​​​​ളാ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വി​​​​ല​​​​കു​​​​റ​​​​ച്ചു വി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഐ​​​​ടി​​​​സി പ​​​​റ​​​​ഞ്ഞു.

പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തെ വേ​​​​ൾ​​​​പൂ​​​​ൾ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​രു​​​​ടെ മൂ​​​​ല്യം 2.5 ശ​​​​ത​​​​മാ​​​​നം കൂടി. 200 പേ​​​​ർ​​​​ക്കു കൂ​​​​ടി തൊ​​​​ഴി​​​​ൽ ന​​​​ല്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ചൈ​​​​ന​​​​യും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.