എസ്ബിഐ ഡിജിറ്റൽ ഗ്രാമം ലോഞ്ച് ഇന്ന്
എസ്ബിഐ ഡിജിറ്റൽ ഗ്രാമം ലോഞ്ച് ഇന്ന്
Thursday, June 30, 2016 12:38 PM IST
തിരുവനന്തപുരം: രാജ്യത്താകെ 21 ഗ്രാമങ്ങളിൽ എസ്ബിഐ ഡിജിറ്റൽ ഗ്രാമങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ബാങ്ക് ചെയർമാൻ എസ്ബിഐ ദിനമായ ഇന്നു പദ്ധതി ലോഞ്ച് ചെയ്യും. കേരളത്തിൽ എസ്ബിഐ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിക്കുന്നത് കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമമാണ്. കാഷ് ലെസ് പരിതസ്‌ഥിതിയിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഗ്രാമങ്ങളെ ഡിജിറ്റൽ ബാങ്കിംഗ് മുഖേന ശാക്‌തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യ വൈ–ഫൈ കണക്ഷൻ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം/റുപെ കാർഡുകൾ എന്നിവയുടെ ഉപയോഗം സ്റ്റേറ്റ് ബാങ്ക് ബഡ്ഡി, ഗ്രീൻ ചാനൽ കൗണ്ടർ മുതലായവയ്ക്കൊപ്പം എടിഎം കൗണ്ടറും ബളാൽ ഗ്രാമത്തിൽ സജ്‌ജീകരിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ഭാഗമായി എസ്ബിഐയുടെ വെള്ളരിക്കുണ്ട് ശാഖയിൽ ബളാൽ ഗ്രാമത്തിലെ 80 ശതമാനം വീടുകളെയും ഉൾപ്പെടുത്തി എസ്ബി അക്കൗണ്ടുകൾ തുറക്കൽ, എടിഎം കാർഡുകൾ/റുപെ കാർഡുകൾ നൽകൽ എന്നിവ സാധ്യമാക്കുകയും കൃഷി, സേവന വിഭാഗം, സ്വയംതൊഴിൽ, സംരംഭകത്വം മുതലായ മേഖലകളിൽ ഗ്രാമത്തിന്റെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ കീഴിൽ, പരിസ്‌ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗോത്രവർഗ കോളനി ഉൾപ്പെടെ, ബളാൽ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറു സോളാർ ലൈറ്റുകൾ ബാങ്ക് സ്‌ഥാപിച്ചു. ബളാൽ പ്രൈമറി ഹെൽത്ത് സെന്ററിനു വാട്ടർ പ്യൂരിഫൈയറും ഗവ. ഹയർ സെക്കൻഡറി സ്കൂളിനു 24 സീലിംഗ് ഫാനുകളും ബാങ്ക് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.