ഫുനായ് വിസിആർ നിർമാണം നിർത്തുന്നു
ഫുനായ് വിസിആർ നിർമാണം നിർത്തുന്നു
Saturday, July 23, 2016 11:09 AM IST
ടോക്കിയോ: ലോകപ്രശസ്ത വിസിആർ നിർമാണക്കമ്പനി ഫുനായ് ഇലക്ട്രിക് ഉത്പാദനം നിർത്തുന്നു. അടുത്ത മാസം കമ്പനിയിൽനിന്നുള്ള അവസാന വിസിആർ പ്ലെയർ പുറത്തിറങ്ങുമെന്നു കമ്പനി അറിയിച്ചു. ജാപ്പനീസ് ദിനപത്രമായ നിക്കൈ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

1983 മുതലാണ് ഫുനായ് ഇലക്ട്രിക് വിസിആർ നിർമാണം തുടങ്ങിയത്. വർഷം ഒന്നര കോടി പ്ലെയറുകൾ വിറ്റിരുന്ന കാലമുണ്ടായിരുന്നു ഫുനായിക്ക്. ഓൺലൈൻ പ്ലയറുകളുടെ കാലം വന്നതോടെ വിസിആറുകളുടെ പ്രചാരമിടിഞ്ഞതാണ് ഉത്പാദനം നിർത്താൻ കാരണം. ഇപ്പോഴും വിസിആറുകൾ നിർമിക്കുന്ന ഒരേയൊരു കമ്പനിയാണ് ഫുനായ്.


1956കളിലാണ് വിസിആർ പ്ലെയർ കണ്ടുപിടിക്കുന്നത്. ചലച്ചിത്രരംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്താൻ ഈ കണ്ടുപിടിത്തത്തിനു കഴിഞ്ഞു. ജനങ്ങൾക്ക് വീട്ടിലിരുന്നു ടിവിയിൽ സിനിമ കാണാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സ്വീകാര്യത. ഇന്നും ജപ്പാനിലെ വീടുകളിൽ വിസിആറുകൾ പ്രചാരത്തിലുണ്ട്. പല സിനിമകളും ഡിവിഡിയിൽ ലഭ്യമല്ലാത്തതാണ് ഇതിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.