സൗത്ത് ഇന്ത്യൻ ബാങ്ക് റുപേ പ്രീപെയ്ഡ് കാർഡും ഗിഫ്റ്റ് കാർഡും അവതരിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് റുപേ പ്രീപെയ്ഡ് കാർഡും ഗിഫ്റ്റ് കാർഡും അവതരിപ്പിച്ചു
Tuesday, July 26, 2016 10:54 AM IST
മുംബൈ: സൗത്ത് ഇന്ത്യൻ ബാങ്ക് റുപേ പ്ലാറ്റ്ഫോമിൽ പ്രീപെയ്ഡ് കാർഡും ഗിഫ്റ്റ് കാർഡും അവതരിപ്പിച്ചു. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എംഡിയും സിഇഒയുമായ എ.പി. ഹോട്ടയും സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യുവും സംയുക്‌തമായാണ് മുംബൈയിലെ എൻപിസിഐ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ വിപണനോദ്ഘാടനം നിർവഹിച്ചത്.

പണം കൈയിൽ കൊണ്ടുനടക്കാതെ ഡിജിറ്റൽ മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്താനാണ് പ്രോത്സാഹനം നല്കുന്നതെന്ന് ഉദ്ഘാടന വേളയിൽ വി.ജി. മാത്യു പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റുപേ ഗിഫ്റ്റ് കാർഡുകൾ, കാർഡ് വഴിയുള്ള പേയ്മെന്റുകളുടെ സ്വീകാര്യത വർധിപ്പിക്കുമെന്ന് എ.പി. ഹോട്ട പറഞ്ഞു.

എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദിലീപ് അസ്ബെ, വൈസ് പ്രസിഡന്റ്–ബിസിനസ് ഡെവലപ്മെന്റ് അനൂപ് നയ്യാർ, വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് – ബിസിനസ് ഡെവലപ്മെന്റ് രജീത് പിള്ള, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രഘുനാഥൻ കെ.എൻ, ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ റാഫേൽ ടി.ജെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


റുപേ പ്ലാറ്റ്ഫോമിലുള്ള, റീലോഡ് ചെയ്യാവുന്ന പേമെന്റ് ഇൻസ്ട്രുമെന്റാണ് എസ്ഐബി പ്രീപെയ്ഡ് കാർഡ്. പരമാവധി കാലാവധി മൂന്നു വർഷമാണ്. നൂറിന്റെ ഗുണിതങ്ങളിൽ ടോപ് അപ് ചെയ്യാനാകും.

റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ഐബി ഗിഫ്റ്റ് കാർഡ് പ്രീപെയ്ഡ് ആണെങ്കിലും റീലോഡ് ചെയ്യാനാവില്ല. ഈ കാർഡ് വാങ്ങുന്നതിനു സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് വേണമെന്നില്ല. പരമാവധി ഒരു വർഷമാണ് കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.