കാംകോ ആധുനികവത്കരിക്കും: മന്ത്രി
Saturday, July 30, 2016 11:14 AM IST
നെടുമ്പാശേരി: കേരള അഗ്രോ മെഷിനറി കോർപറേഷനിൽ (കാംകോ) കാലാനുസരണമായ ആധുനികവത്കരണം നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാംകോയുടെ പുതിയ ഉത്പന്നമായ വാട്ടർ പമ്പ് സെറ്റിന്റെ വിപണനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണു പുതിയ ഉത്പന്നമെന്നു മന്ത്രി വ്യക്‌തമാക്കി. കാംകോ പോലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്കു സർക്കാർ മുൻഗണന നൽകും. കാംകോയിലെ നിയമനങ്ങൾ പിഎസ്സിക്കു വിടും. നിയമനത്തിനു ഫണ്ട് വാങ്ങുന്ന കീഴ്വഴക്കം ഇനിയുണ്ടാകില്ല. ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.