Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
കോളജ് വിദ്യാർഥികൾക്കു സൗത്ത് ഇന്ത്യൻ ബാങ്ക് സ്കോളർഷിപ്പ്
Friday, August 26, 2016 10:11 PM IST
Inform Friends Click here for detailed news of all items Print this Page
തൃശൂർ: കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സമർഥരായ വിദ്യാർഥികൾക്കു ബിരുദപഠനത്തിനു സൗത്ത് ഇന്ത്യൻ ബാങ്ക് “എസ്ഐബി സ്കോളർ’ എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.

കേരളത്തിൽ 42 വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകാനായി ഒരു കോടി രൂപ നീക്കിവയ്ക്കുന്നതായി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലയിൽനിന്നും മൂന്നു വീതം വിദ്യാർഥികളെയാണു സ്കോളർഷിപ്പിനു തെരഞ്ഞെടുക്കുക.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നു വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന കുടുംബങ്ങളിലെയോ ബിപിഎൽ കുടുംബങ്ങളിലെയോ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷ 80 ശതമാനം മാർക്കോടെ പാസായിരിക്കണം. സർക്കാർ, എയ്ഡഡ് കോളജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കു ട്യൂഷൻ ഫീസിനു പുറമേ, നാലായിരം രൂപകൂടി നൽകും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിവിഎംഎസ്, ബിഫാം, ബിഎസ്സി നഴ്സിംഗ്, ബിടെക് തുടങ്ങിയ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്കാണു സ്കോളർഷിപ്പ് നൽകുന്നതെന്നു ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ് അറിയിച്ചു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും ബാങ്കിന്റെ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.െീൗവേശിറശമിയമിസ.രീാ സന്ദർശിക്കുക.

അപേക്ഷകൾ സെപ്റ്റംബർ 20നു മുമ്പ് സൗത്ത് ഇന്ത്യൻ ബാങ്ക്, എസ്ഐബി ഹൗസ്, പി.ബി. നമ്പർ 28, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (സിഎസ്ആർ സെൽ) തൃശൂർ, കേരളം– 680001 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു പുറത്ത് “എസ്ഐബി സ്കോളർ ആപ്ലിക്കേഷൻ’ എന്ന് ഇംഗ്ലീഷിൽ എഴുതണം.

സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യു സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർഥികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബാങ്കിന്റെ സ്കോളർ പദ്ധതി സഹായകമാകുമെന്നു വി.ജി. മാത്യു പറഞ്ഞു.


ട്രംപിന്‍റെ നയങ്ങൾ: വാണിജ്യമേഖല ആശങ്കയിൽ
പുതിയ എക്കോസ്പോർട്ട് വിപണിയിൽ
ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നലാ​ഭം​ ഉയർന്നു
ഭ​വ​നവാ​യ്പ​ക​ളി​ൽ 25 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ച് ഡി​എ​ച്ച്എ​ഫ്എ​ൽ
തൊഴിലവസരങ്ങളുമായി ആർബിഐ
അ​ച​ൽ കു​മാ​ർ ഗു​പ്ത സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ
‌ബം​ഗ​ളൂ​രു, വാ​ട്ട് എ ​റോ​ക്കിം​ഗ് സി​റ്റി!
സാം​സം​ഗ് ഗാ​ല​ക്സി സി 9 ​പ്രോ അ​വ​ത​രി​പ്പി​ച്ചു
നബാർഡിന്‍റെ വായ്പാ ലക്ഷ്യം 1,28,199.38 കോടി രൂപ
ബിഎ​​സ്എ​​ൻഎ​​ൽ 4 ജി ​​മാ​​ർ​​ച്ചി​​ൽ
എഫ്സിഎെക്കു 45,000 കോടി രൂപയുടെ വായ്പ
ഇൻഷ്വറൻസ് കമ്പനികൾ ലിസ്റ്റ് ചെയ്യും
ഡൗണ്‍ലോഡിംഗിൽ ഫേസ്ബുക്ക് മുമ്പിൽ
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ പരാജയം: കടകംപള്ളി
സ്നാപ്ഡീലിന്‍റെ നഷ്ടം കൂടി
ട്രായിക്കെതിരേ ഐഡിയ
വാട്ട്സ്അപ്പും ഇന്ത്യൻ നിയമവും
ചെ​റു​ക​ട​ക​ൾ ഒ​ന്നി​പ്പി​ച്ച് ഷോ​പ്പിം​ഗ് ബ​സാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യം ചെ​യ്യും: തോ​മ​സ് ഐ​സ​ക്
തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്വ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പി​ഒ​എ​സ് മെ​ഷീ​ൻ
മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
ചന്ദ്രശേഖരൻ ടാറ്റാ മോട്ടോഴ്സ് ചെയർമാൻ
വികസന പട്ടിക: ഇന്ത്യ 70-ാം സ്ഥാനത്ത്
മൊബി കാഷ് എം വാലറ്റ് പുറത്തിറക്കി
ലോകസന്പത്ത് എട്ടു പേരിലേക്കു ചുരുങ്ങി!
വളർച്ച 6.6 ശതമാനം മാത്രമെന്ന് ഐഎംഎഫ്
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ എ​ൻ​സി​ഡി ഇ​ന്നു മു​ത​ൽ
ഔ​ഷ​ധി​യി​ലെ പു​തി​യ പാ​ക്കിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ അറ്റാദായം കൂടി
ഉദാൻ ഇനിയും വൈകും
അന്താരാഷ്‌ട്ര, ആഭ്യന്തര മാർക്കറ്റുകളിൽ റബറിനു നേട്ടം; കാർഷിക മേഖലയെ വരൾച്ച സമ്മർദത്തിലാക്കുന്നു
വില്പന സമ്മർദത്തിലും മികവു കാട്ടി ഓഹരി സൂചികകൾ
വാറ്റ് രജിസ്ട്രേഷനിൽനിന്നു ചരക്കുസേവന നികുതിയിലേക്കുള്ള മൈഗ്രേഷൻ
ആമസോൺ 7500 താൽക്കാലിക നിയമനം നടത്തും
വൻ ലക്ഷ്യങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക
എക്കോ സ്പോർട്ട്; ഫോർഡിന്‍റെ അഭിമാനം
മാർച്ച് മുതൽ 24 മണിക്കൂറും പ്രവർത്തിക്കും
പരിഷ്കാരങ്ങളുമായി മാർക്കറ്റ് റെഗുലേറ്റർ
സാക്ഷം 2017 ഉദ്ഘാടനം നാളെ
എംവിആർ കാൻസർ ആശുപത്രി 17ന് രാജ്യത്തിനു സമർപ്പിക്കും
കൂടുതൽ സുരക്ഷയുമായി പുതിയ പാൻ കാർഡ്
പുതിയ സെബോളിൻ വിപണിയിൽ
ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്‍റെ സാഫ്റൺ അപ്പാർട്ട്മെന്‍റ്സ് കൈമാറി
വാട്‌സ്അപ് ഭദ്രമല്ലെന്ന്
മാരുതി സുസുകി ഇഗ്‌നിസ് പുറത്തിറങ്ങി
വലിയ ഇടപാടുമായി സ്പൈസ് ജെറ്റ്
പുതിയ പദ്ധതിയുമായി ഫിൻവെന്‍റ് ഗോൾഡ് ലോൺ
കയറ്റുമതി വർധിച്ചു
ജിയോയ്ക്കെതിരേ മിത്തൽ
ഇൻഫോസിസിന്‍റെ അറ്റാദായം കുറഞ്ഞു
ഇപിഎഫ് തുക അടയ്ക്കല്‍ 20 വരെ നീട്ടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.