കറൻസി ക്ഷാമം: വായ്പകൾ ഓൺലൈൻ വഴി
കറൻസി ക്ഷാമം: വായ്പകൾ ഓൺലൈൻ വഴി
Tuesday, December 6, 2016 1:30 PM IST
കോഴിക്കോട്: കറൻസി ക്ഷാമത്തിനിടയിലും ആവശ്യക്കാർക്കു വായ്പ നൽകാൻ റിസർവ് ബാങ്ക് നിർദേശം. നോട്ട് നിരോധനത്തെത്തുടർന്നു നിർത്തലാക്കിയ കാർഷിക, ഭവനവായ്പകൾ ലഭ്യമാക്കാനാണു നിർദേശം. എന്നാൽ, വായ്പ തുക പൂർണമായും കൈയിൽ കിട്ടില്ല. ഒരു ലക്ഷം രൂപ വായ്പ എടുത്താൽ പതിനായിരം രൂപ മാത്രം കറൻസിയായി ലഭിക്കും. ബാക്കി തുക അക്കൗണ്ടിലേക്കു ക്രെഡിറ്റാക്കുകയാണു ചെയ്യുന്നത്. സ്വർണപ്പണയത്തിൽമേലുള്ള കാർഷികവായ്പയും ഇങ്ങനെതന്നെയാണു നൽകുക. നേരത്തേ എല്ലാവിധ വായ്പകളും നിർത്തിവയ്ക്കാൻ ബാങ്കുകൾക്കു റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു.


ഓൺലൈൻ ഇടപാട് വഴി എത്ര തുക വേണമെങ്കിലും ക്രയവിക്രയം ചെയ്യാനും കഴിയും. അതുകൊണ്ടുതന്നെ വായ്പകൾ ഓൺലൈൻ വഴിയാക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കു സഹായകരമാകുമെങ്കിലും സാധാരണക്കാർക്കു പെട്ടെന്ന് ഉപകാരപ്പെടില്ല. അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാനുള്ള പരിധി നിലനിൽക്കുന്നതാണു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.