മുതലാളി തടവിലായപ്പോൾ ഗുരു ബിസിനസ് നയിക്കും
Friday, February 17, 2017 1:32 PM IST
സി​​​യൂ​​​ൾ: സാം​​​സം​​​ഗി​​​ന്‍റെ "കി​​​രീ​​​ടാ​​​വ​​​കാ​​​ശി' ജ​​​യി​​​ലി​​​ലാ​​​യ​​​തോ​​​ടെ ഗ്രൂ​​​പ്പ് വീ​​​ണ്ടും ഗു​​​രു​​​വി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ. സാം​​​സം​​​ഗി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ലീ ​​​കു​​​ൻ ഹീ​​​യു​​​ടെ പു​​​ത്ര​​​നും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജേ ​​​വൈ ലീ ​​​കു​​​റേ​​​ക്കാ​​​ലം ത​​​ട​​​വി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. 48-കാ​​​ര​​​നാ​​​യ ജേ​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗു​​​രു​​​സ്ഥാ​​​നീ​​​യ​​​നാ​​​യ ചോ​​​യ് ഗീ ​​​സും​​​ഗ് ആ​​​കും ക​​​ന്പ​​​നി​​​കാ​​​ര്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ക. 66 വ​​​യ​​​സു​​​ള്ള ചോ​​​യി​​​യാ​​​ണ് 2014ൽ ​​​സീ​​​നി​​​യ​​​ർ ലീ​​​ക്കു ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യ​​​തു മു​​​ത​​​ൽ ജേ​​​യെ ക​​​ന്പ​​​നി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ഴി​​​ന​​​ട​​​ത്തി​​​ച്ച​​​ത്. ഇ​​​നി ഉ​​​ട​​​മ​​​ക​​​ൾ ര​​​ണ്ടു​ പേ​​​രും ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ൾ ചോ​​​യി​​​ക്കു​​​ത​​​ന്നെ 79 വ​​​യ​​​സാ​​​യ ഈ ​​​ബ​​​ഹു​​​രാ​​​ഷ്ട്ര ഭീ​​​മ​​​നെ ന​​​യി​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം.

20 ല​​​ക്ഷം കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള​​​താ​​​ണു സാം​​​സം​​​ഗ്. 2012-ൽ ​​​നോ​​​ക്കി​​​യ​​​യെ മൊ​​​ബൈ​​​ൽ വി​​​പ​​​ണി​​​യി​​​ൽ പി​​​ന്ത​​​ള്ളി​​​യ സാം​​​സം​​​ഗ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സ്മാ​​​ർ​​​ട്ട്ഫോ​​​ൺ വി​​​പ​​​ണി​​​യി​​​ൽ ആ​​​പ്പി​​​ളി​​​നെ​​​യും പി​​​ന്നി​​​ലാ​​​ക്കി. ര​​​ണ്ടു​ നേ​​​ട്ട​​​ത്തി​​​ലും സാം​​​സം​​​ഗ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് സി​​​ഇ​​​ഒ ആ​​​യി​​​രു​​​ന്ന ചോ​​​യി​​​യു​​​ടെ പാ​​​ട​​​വം ലോ​​​കം ക​​​ണ്ടു.

സാം​​​സം​​​ഗി​​​ന്‍റെ കം​​​പോ​​​ണ​​​ന്‍റ് ബി​​​സി​​​ന​​​സി​​​ന്‍റെ സാ​​​ര​​​ഥി​​​യാ​​​യി​​​രു​​​ന്ന വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ക്വോ​​​ൺ ഓ-​​​ഹ്യു​​​നും കൂ​​​ടു​​​ത​​​ൽ വ​​​ലി​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ ല​​​ഭി​​​ച്ചെ​​​ന്നു വ​​​രും.


എ​​​ന്നാ​​​ൽ, പി​​​താ​​​വി​​​ന്‍റെ രോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു സാ​​​ര​​​ഥ്യ​​​മേ​​​റ്റ ജേ​​​യു​​​ടെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​ത്തോ​​​ടു കി​​​ട​​​പി​​​ടി​​​ക്കാ​​​ൻ ഇ​​​വ​​​ർ ര​​​ണ്ടു​​​പേ​​​ർ​​​ക്കും ആ​​​കി​​​ല്ല. സാം​​​സം​​​ഗ് ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​വി​​​യെ​​​പ്പ​​​റ്റി ആ​​​ശ​​​ങ്ക ഉ​​​യ​​​രു​​​ന്ന​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്.

വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​നും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ടെ പി​​​താ​​​വു​​​മാ​​​യ ജേ ​​​ലീ ആ​​​ണ് സാം​​​സം​​​ഗി​​​ന്‍റെ സ​​​മീ​​​പ​​​കാ​​​ല ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ആ​​​സൂ​​​ത്ര​​​ക​​​ൻ. സ്മാ​​​ർ​​​ട്ട് ഫോ​​​ൺ, ഫ്ലാ​​റ്റ് സ്ക്രീ​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ, മെ​​​മ്മ​​​റി ചി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഗ്രൂ​​​പ്പി​​​നെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​ക്കി മാ​​​റ്റി. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണി​​​യി​​​ൽ കൊ​​​റി​​​യ​​​ൻ എ​​​തി​​​രാ​​​ളി എ​​​ൽ​​​ജി​​​യെ പി​​​ന്ത​​​ള്ളി.

42,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ന്പ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യ ജേ ​​​സീ​​​യൂ​​​റി​​​ൽ 40 ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല​​​യു​​​ള്ള ബം​​​ഗ്ലാ​​​വി​​​ലാ​​​യി​​​രു​​​ന്നു വാ​​​സം. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ജ​​​യി​​​ലി​​​ലെ 70 ച​​​തു​​​ര​​​ശ്ര​​​യ​​​ടി സെ​​​ല്ലി​​​ൽ പ്ലാ​​​സ്റ്റി​​​ക് ട്രെ​​​യി​​​ൽ കി​​​ട്ടു​​​ന്ന ചോ​​​റും ക​​​റി​​​യും ക​​​ഴി​​​ച്ചു താ​​​മ​​​സി​​​ക്കേ​​​ണ്ട ത​​​ട​​​വു​​​പു​​​ള്ളി.