പാർപ്പിട പദ്ധതിക്കു മ​ല​ബാ​ർ ഗ്രൂ​പ്പ് സ​ഹാ​യം
പാർപ്പിട പദ്ധതിക്കു മ​ല​ബാ​ർ ഗ്രൂ​പ്പ് സ​ഹാ​യം
Wednesday, February 22, 2017 1:35 PM IST
കോ​​​ഴി​​​ക്കോ​​​ട് : സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ലൈ​​​ഫ് മി​​​ഷ​​​ൻ സ​​മ്പൂ​​​ർ​​​ണ പാ​​​ർ​​​പ്പി​​​ട പ​​​ദ്ധ​​​തി​​​യെ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജന പ​​​ദ്ധ​​​തി​​​യേ​​​യും പി​​​ന്തു​​​ണ​​​ച്ചു പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​മൂ​​​ഹ​​​ത്തി​​​ൽ താ​​​ഴേ​​​ക്കി​​​ട​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും പാ​​ർ​​പ്പി​​ടം നി​​​ർ​​​മി​​ക്കു​​ന്ന​​തി​​ന് മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് സ​​​ഹാ​​​യം ന​​​ൽ​​​കും.

മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സും മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സും ചേ​​​ർ​​​ന്ന് മ​​​ല​​​ബാ​​​ർ ഹൗ​​​സിം​​​ഗ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ് വ​​​ഴി​​​യാ​​ണു ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​കം 10,310 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം​​ന​​ൽ​​കി​​യി​​ട്ടു​​​ണ്ട്.

മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ ലാ​​​ഭ വി​​​ഹി​​​ത​​​ത്തി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ​​​ത്തി​​​നും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​ന്നാേ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി നീ​​​ക്കി​​​വ​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.


വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. സ്വ​​​ന്തം പേ​​​രി​​​ൽ നാ​​​ല് സെ​​​ന്‍റി​​​ൽ കു​​​റ​​​ഞ്ഞ ഭൂ​​​മി ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​റു​​​നൂ​​​റ് ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ താ​​​ഴെ വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​ണു ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ക.

ഈ ​​​പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ, ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ രേ​​​ഖ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും വീ​​​ടി​​​ന്‍റെ പ്ലാ​​​നും ഫോ​​​ട്ടോ പ​​​തി​​​ച്ച ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും സ​​​ഹി​​​തം മാ​​​ർ​​​ച്ച് 10ന​​​കം ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​ൻ​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് സ്റ്റോ​​​റി​​​ലോ മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലോ മ​​​ല​​​ബാ​​​ർ ഹൗ​​​സിം​​​ഗ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലോ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.