ഒരു ദിവസംകൊണ്ടു വർധിച്ച സന്പത്ത് 20,000 കോടി രൂപ
ഒരു ദിവസംകൊണ്ടു വർധിച്ച സന്പത്ത് 20,000 കോടി രൂപ
Wednesday, March 22, 2017 11:51 AM IST
മും​​​ബൈ: ഒ​​​റ്റ​​​ദി​​​വ​​​സം ആ​​​ർ.​​​കെ. ദ​​​മാ​​​നി​​​യു​​​ടെ സ​​​ന്പ​​​ത്തു വ​​​ർ​​​ധി​​​ച്ച​​​ത് 20,000 കോ​​​ടി​​​യി​​​ൽ​​​പ​​​രം രൂ​​​പ. അ​​​തി​​​സ​​​ന്പ​​​ന്ന​​​രാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ 17-ാം സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. ഡി ​​​മാ​​​ർ​​​ട്ട് എ​​​ന്ന റീ​​​ട്ടെ​​​യി​​​ൽ ശൃം​​​ഖ​​​ല ന​​​ട​​​ത്തു​​​ന്ന അ​​​വ​​​ന്യു സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ്സി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ലി​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണി​​​ത്. അ​​​വ​​​ന്യു​​​വി​​​ന്‍റെ 82 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ രാ​​​ധാ​​​കൃ​​​ഷ്ണ ദ​​​മാ​​​നി​​​യു​​​ടേ​​​താ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച ലി​​​സ്റ്റ് ചെ​​​യ്ത അ​​​വ​​​ന്യു ഓ​​​ഹ​​​രി​​​യു​​​ടെ വി​​​ല 641 രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​പ്പോ​​​ൾ ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വി​​​ല 40,000 കോ​​​ടി രൂ​​​പ​​​യ്ക്ക​​​ടു​​​ത്ത്. അ​​​തി​​​ൽ ദ​​​മാ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു മൂ​​​ല്യം 33,125 കോ​​​ടി രൂ​​​പ.


തി​​​ങ്ക​​​ളാ​​​ഴ്ച ഫോ​​​ബ്സ് മാ​​​സി​​​ക ദ​​​മാ​​​നി​​​യു​​​ടെ സ​​​ന്പ​​​ത്ത് 230 കോ​​​ടി ഡോ​​​ള​​​റാ​​​ണെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കി പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​താ​​​ണ്. പി​​​റ്റേ​​​ന്നു വൈ​​​കു​​​ന്നേ​​​രം ദ​​​മാ​​​നി 540 കോ​​​ടി ഡോ​​​ള​​​ർ (35,775 കോ​​​ടി രൂ​​​പ) സ​​​ന്പ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യി.

ഓ​​​ഹ​​​രി ബ്രോ​​​ക്ക​​​റാ​​​യി​​​രു​​​ന്ന ദ​​​മാ​​​നി​​​ക്ക് വി​​​എ​​​സ്ടി ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ്, ബ്ലൂ​​​ഡാ​​​ർ​​​ട്ട്, സു​​​ന്ദ​​​ര​​​ഫാ​​​സ​​​നേ​​​ഴ്സ്, ടി​​​വി 18 3 എം ​​​ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ഗ​​​ണ്യ​​​മാ​​​യ നി​​​ക്ഷേ​​​പ​​​മു​​​ണ്ട്. 61 വ​​​യ​​​സു​​​ള്ള ദ​​​മാ​​​നി ഇ​​​പ്പോ​​​ൾ അ​​​നി​​​ൽ അം​​​ബാ​​​നി, രാ​​​ഹു​​​ൽ ബ​​​ജാ​​​ജ്, വേ​​​ദാ​​​ന്ത ഗ്രൂ​​​പ്പി​​​ന്‍റെ അ​​​നി​​​ൽ അ​​​ഗ​​​ർ​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രേ​​​ക്കാ​​​ളൊ​​​ക്കെ സ​​​ന്പ​​​ന്ന​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.