മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
Monday, April 24, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ മി​ക​ച്ച സെ​ഡാ​ൻ മോ​ഡ​ലാ​യ ഡി​സ​യ​റി​ന്‍റെ മൂ​ന്നാം ത​ല​മു​റ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി. മേ​യ് ആ​ദ്യം വാ​രം ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന പു​തി​യ മോ​ഡ​ൽ മേ​യ് 16 മു​ത​ൽ നി​ര​ത്തി​ലെ​ത്തും.

മാ​രു​തി​യി​ൽനി​ന്നു പു​തി​യ പ്ലാ​റ്റ്ഫോ​മി​ൽ പു​റ​ത്തി​റ​ക്കു​ന്ന ഡി​സ​യ​റി​ന്‍റെ രൂ​പ​ക​ല്പ​ന​യി​ലും നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഇ​ന്ധ​നക്ഷ​മ​ത ല​ക്ഷ്യ​മാ​ക്കി മു​ൻ മോ​ഡ​ലു​ക​ളേക്കാ​ൾ ഭാ​രം കു​റ​ച്ചാ​ണ് പു​ത്ത​ൻ ഡി​സ​യ​ർ എ​ത്തു​ന്ന​ത്. പെ​ട്രോ​ൾ മോ​ഡ​ലി​ന്‍റെ ഭാ​രം 85 കി​ലോ​ഗ്രാ​മും ഡീ​സ​ൽ മോ​ഡ​ലു​ക​ളു​ടെ ഭാ​രം 105 കി​ലോ​ഗ്രാ​മും കു​റ​ച്ചാ​ണ് പു​തി​യ മോ​ഡ​ൽ എ​ത്തു​ന്ന​ത്.


മാ​രു​തി​യു​ടെ ബെ​സ്റ്റ് സെ​ല്ലിം​ഗ് മോ​ഡ​ലാ​യ സ്വി​ഫ്റ്റി​ന്‍റെ സെ​ഡാ​നാ​യാ​ണ് ഡി​സ​യ​ർ അ​റി ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ മോ​ഡ​ൽ എ​ത്തു​ന്ന​തോ​ടെ ഡി​സ​യ​ർ മ​റ്റൊ​രു ബ്രാ​ൻ​ഡ് ആ​യി അ​റി​യ​പ്പെ​ടു​മെ​ന്ന് മാ​രു​തി സു​സു​കി ഇ​ന്ത്യാ ലി​മി​റ്റ​ഡ് എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ സി.​വി. രാ​മ​ൻ പ​റ​ഞ്ഞു. പു​തി​യ മോ​ഡ​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ടാ​ക്സി ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​സ​യ​ർ ടൂ​ർ തു​ട​രും. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 1,90,000 യൂ​ണി​റ്റ് പു​റ​ത്തി​റ​ക്കി​യ​തി​ൽ 32,000 ഡി​സ​യ​ർ ടൂ​ർ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.