ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
Monday, April 24, 2017 12:00 PM IST
കൊ​ച്ചി: ഇ​ന്ത്യ​ന്‍ ടെ​റെ​യ്ന്‍ അ​വ​ത​രി​പ്പി​ച്ച ലു​ലു ഫാ​ഷ​ന്‍ വീ​ക്ക് സ​മാ​പ​ിച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​മാ​പ​ന​ത്തി​ല്‍ സി​നി​മതാ​ര​ങ്ങ​ളാ​യ ദു​ല്‍ഖ​ര്‍ സ​ല്‍മാ​നും ടോ​വി​നോ തോ​മ​സും​ അ​മ​ല ​പോ​ളും​എ​ത്തി​യ​തോ​ടെ ലു​ലു​മാ​ള്‍ ഇ​ള​കി​ മ​റി​ഞ്ഞു.

ഇ​വ​ര്‍ക്കൊ​പ്പം ലു​ലു ഫാ​ഷ​ന്‍ വീ​ക്ക്‌ കൊ​റി​യോ​ഗ്ര​ഫ​ര്‍ ദാ​ലു​വും റാ​മ്പ് വാ​ക്ക് ന​ട​ത്തി​യാ​ണ് ഒ​രാ​ഴ്ച നീ​ണ്ട ഫാ​ഷ​ന്‍ ഷോ​യി​ക്ക് സ​മാ​പ​നം കു​റി​ച്ച​ത്. നേ​ര​ത്തേ ലു​ലു ഫാ​ഷ​ന്‍ അ​വാ​ര്‍ഡു​ക​ള്‍ സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ല്‍, ഷാ​ഫി, ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ എം.​എ.​ നി​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് വി​ത​ര​ണം ചെ​യ്തു.​ പ്രൈ​ഡ് ഓ​ഫ് കേ​ര​ള പു​ര​സ്‌​കാ​രം ദു​ല്‍ഖ​ര്‍ സ​ല്‍മാ​നും ഫാ​ഷ​ന്‍ ഐ​ക്ക​ണ്‍സ് ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം ടോ​വി​നോ തോ​മ​സും അ​മ​ല പോ​ളും ഏ​റ്റു​വാ​ങ്ങി.​ ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ എം.​എ.​നി​ഷാ​ദ്, ലു​ലു മാ​ള്‍ ബി​സി​ന​സ് ഹെ​ഡ് ഷി​ബു ഫി​ലി​പ്പ്, ലു​ലു ഗ്രൂ​പ്പ് കൊ​മേ​ഷ്യ​ല്‍ മാ​നേ​ജ​ര്‍ സാ​ദി​ഖ് കാ​സിം, ലു​ലു റീട്ടെ​യി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ധീ​ഷ്‌​ നാ​യ​ര്‍, ബൈ​യി​ംഗ് മാ​നേ​ജ​ര്‍ ദാ​സ് ദാ​മോ​ധ​ര​ന്‍ ലു​ലു മീ​ഡി​യ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​ന്‍.​ബി.​ സ്വ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ടി അ​പ​ര്‍ണ ബാ​ല​മു​ര​ളി ഉ​ള്‍പ്പെ​ടെ​യു​ള​ള താ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച്ച റാ​മ്പി​ലെ​ത്തി.​


ദ ഇ​ന്ത്യ​ന്‍ ടെ​റെ​യ്ന്‍, വി​വോ​ഫോ​ണ്‍, ലെ​വി​സ്, വാ​ന്‍ഹു​സൈ​ന്‍, എ​ഫ്‌​സി​യു​കെ, സീന്‍, 883 പോ​ലീ​സ്, ക്ലാ​സി​ക്‌​ പോ​ളോ, ബി​ബ, അ​ലന്‍സോ​ളി, ഐ​ഡ​ന്‍റി​റ്റി,വെ​ന്‍ഫീ​ല്‍ഡ്, അ​ര്‍ബ​ന്‍ ട​ച്ച്, മാ​ക് ലൂ​യി, ക​പ്രീ​സ്,തു​ട​ങ്ങി​യ​ബ്രാ​ന്‍ഡു​ക​ള്‍ ഇ​ത്ത​വ​ണ ​പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.