സാന്പത്തികവളർച്ച കുറഞ്ഞെന്ന്
Thursday, May 25, 2017 11:22 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച 7.1 ശ​ത​മാ​ന​മാ​കു​മെ​ന്ന് സ്വ​ദേ​ശി റേ​റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ക്ര (ഐ​സി​ആ​ർ​എ). ഡി​സം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഏ​ഴു ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. 2016 ജ​നു​വ​രി-​മാ​ർ​ച്ചി​ലാ​ക​ട്ടെ 8.4 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ര​വി​പ്പാ​ണ് ത​ലേ ​വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ള​ർ​ച്ച ഗ​ണ്യ​മാ​യി കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഇ​ക്ര നി​രീ​ക്ഷി​ച്ചു. ആ​ദ്യ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ പ​ണ​ഞെ​രു​ക്കം വ്യാ​പാ​ര-​വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ ബാ​ധി​ച്ചു.


2016-17ലെ ​സാ​ന്പ​ത്തി​കവ​ള​ർ​ച്ച നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​കു​മെ​ന്ന് ഇ​ക്ര ക​രു​തു​ന്നു. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി​എ​സ്ഒ) ഫെ​ബ്രു​വ​രി​യി​ൽ പ്ര​തീ​ക്ഷി​ച്ച​ത് 7.1 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്. എ​ന്നാ​ൽ ര​ണ്ടാം​ പ​കു​തി​യി​ലെ വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ വ​ന്ന​തോ​ടെ ക​ണ​ക്കി​ൽ സാ​ര​മാ​യ മാ​റ്റം വ​രു​ത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു എ​ന്നാ​ണ് ഇ​ക്ര ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി​യി​ൽ സി​എ​സ്ഒ പു​റ​ത്തു​വി​ട്ട എ​സ്റ്റി​മേ​റ്റി​നെ​പ്പ​റ്റി പ​ര​ക്കെ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.