ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
Thursday, August 17, 2017 11:39 AM IST
മും​ബൈ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​ൻ ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ​യി​ലേ​ക്ക്. അ​ടു​ത്ത​മാ​സം ആ​ദ്യ എ​ണ്ണ​ക്ക​പ്പ​ൽ എ​ത്തും. ക്രൂ​ഡ് മാ​ത്ര​മ​ല്ല ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ക​തക(എ​ൽ​എ​ൻ​ജി)​വും അ​മേ​രി​ക്ക​യി​ൽനി​ന്നു വ​രും.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി​ക്ക് ഇ​തു​വ​രെ സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ, ഇ​റാ​ക്ക്, യു​എ​ഇ തു​ട​ങ്ങി​യ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഈ ​ആ​ശ്രി​ത​ത്വം കു​റ​യ്ക്കാ​നാ​ണു ന​രേ​ന്ദ്ര​ മോ​ദി സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

ജൂ​ണി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്ര​ന്പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​റ​ക്കു​മ​തി​ക്കു ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത്. അ​മേ​രി​ക്ക ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​കു​മെ​ന്നു ട്രം​പ് ഉ​റ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ​വ​ർ​ഷം 7,000 കോ​ടി ഡോ​ള​റി​ന്‍റെ ക്രൂ​ഡ് വാ​ങ്ങി​യ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ്.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും ഭാ​ര​ത് പെ​ട്രോ​ളി​യ​വും ചേ​ർ​ന്ന് 20 ല​ക്ഷം വീ​പ്പ ക്രൂ​ഡ് വാ​ങ്ങി​യി​ട്ടു​ണ്ട്. പ​ത്തു​ കോ​ടി​യോ​ളം ഡോ​ള​ർ ആ​യി ഇ​തി​ന്. ആ​ദ്യ എ​ണ്ണ​ക്ക​പ്പ​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം പ​ര​ദ്വീ​പ് തു​റ​മു​ഖ​ത്ത് എ​ത്തും. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​വും ഇ​റ​ക്കു​മ​തി ക​രാ​റി​നു ശ്ര​മി​ക്കു​ന്നു​ണ്ട്.

90 ല​ക്ഷം ട​ൺ എ​ൽ​എ​ൻ​ജി വാ​ങ്ങാ​നും അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളു​മാ​യി ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ ക​രാ​ർ ഉ​ണ്ടാ​ക്കി. ജ​നു​വ​രി​യോ​ടെ എ​ൽ​എ​ൻ​ജി ഇ​ന്ത്യ​യി​ൽ വ​ന്നുതു​ട​ങ്ങും.

അ​മേ​രി​ക്ക​യെ പെ​ട്രോ​ളി​യം കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ​ത​മാ​ക്കി​യ ഷെ​യ്ൽ വാ​ത​ക പ​ര്യ​വേ​ഷ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. 500 കോ​ടി ഡോ​ള​ർ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ ഇ​തി​ൽ നി​ക്ഷേ​പി​ച്ചു. പാ​റ​യ​ട​രു​ക​ൾ​ക്കു​ള്ളി​ൽ ത​ങ്ങു​ന്ന ഷെ​യ്ൽ വാ​ത​കം പു​റ​ത്തെ​ടു​ത്തു ദ്ര​വീ​ക​രി​ച്ച് ഇ​ന്ധ​ന​മാ​ക്കു​ക​യാ​ണ് ഷെ​യ്‌​ൽ വ്യ​വ​സാ​യം ചെ​യ്യു​ന്ന​ത്.
നാ​ല്പ​തു വ​ർ​ഷ​മാ​യി നി​ല​നി​ന്ന പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി നി​രോ​ധ​ന നി​യ​മം ര​ണ്ടു​വ​ർ​ഷം മു​ന്പ് പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ നീ​ക്കി​യ​താ​ണ് ക്രൂ​ഡ് ക​യ​റ്റു​മ​തി സാ​ധ്യ​മാ​ക്കി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം 200 കോ​ടി ഡോ​ള​റി​നു​ള്ള ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽനി​ന്നു ന​ട​ത്തി​യേ​ക്കും. ചൈ​ന, ജ​പ്പാ​ൻ, ദ​ക്ഷി​ണ​കൊ​റി​യ തു​ട​ങ്ങി​യ​വ​യും അ​മേ​രി​ക്ക​ൻ ക്രൂ​ഡ് വാ​ങ്ങു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.