ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, August 22, 2017 11:18 AM IST
ബം​ഗ​ളൂ​രു: ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റാ​യ ഇ-​ബേ​യു​മാ​യു​ള്ള സ​ഹ​ക​ര​ണത്തോ​ടെ ആ​ഗോ​ള​വ്യാ​പ​ക​മാ​യി ഇ​നി ഫ്ലി​പ്കാ​ർ​ട്ടും പ്ര​വ​ർ​ത്തി​ക്കും. ഫ്ലി​പ്കാ​ർ​ട്ടി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. ഇ-​ബേ ഇ​ന്ത്യ​യു​ടെ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ മു​റ​യ്ക്കാ​ണ് ആ​ഗോ​ള ക​മ്പോ​ള​ത്തി​ലേ​ക്കു​ള്ള ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ ചു​വ​ടു​വ​യ്പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ എ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദേ​ശ ഇ​ന്ത്യ​ക്കാ​രി​ലെ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. സാ​രി, ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ തു​ട​ങ്ങി നി​ര​വി​ധി ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​നി​ൽ ഗൊ​തേ​തി പ​റ​ഞ്ഞു. ഇ-​ബേ ഇ​ന്ത്യ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ഫ്ലി​പ്കാ​ർ​ട്ട് നി​യ​മി​ച്ച വ്യ​ക്തി​യാ​ണ് ഗൊ​തേ​തി.


ഇ-​ബേ​യു​ടെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഈ ​വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഫ്ലി​പ്കാ​ർ​ട്ടി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.